Monday, 23 December 2024

കേരളം ലോക്ക് ഡൗണിലേയ്ക്ക്. പൊതുഗതാഗതം നിർത്തലാക്കും. സംസ്ഥാന അതിർത്തികൾ അടയ്ക്കും.

കേരളത്തിലെ 14 ജില്ലകളും കൊറോണ ഇൻഫെക്ഷൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി ലോക്ക് ഡൗൺ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഈ മാസം 31 വരെ നിയന്ത്രണം ഉണ്ടാവും. പൊതുഗതാഗതം നിർത്തലാക്കും. സംസ്ഥാന അതിർത്തികൾ അടയ്ക്കും. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാം. മെഡിക്കൽ സ്റ്റോറുകളും പെട്രോൾ പമ്പുകളും തുറന്നു പ്രവർത്തിക്കും. റെസ്റ്റോറൻ്റുകൾ അടയ്ക്കുമെങ്കിലും ഹോം ഡെലിവറി അനുവദിക്കും.

ആരാധനാലയങ്ങളിലെ എല്ലാ ചടങ്ങുകളും നിറുത്തി വയ്ക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക നിരീക്ഷണമേർപ്പെടുത്തും. നിരീക്ഷണത്തിലുള്ളവർക്ക് വീടുകളിൽ ഭക്ഷണമെത്തിയ്ക്കും. ബിവറേജസ് ഔട്ട് ലെറ്റുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും

Other News