ലണ്ടനിൽ 4,000 ബെഡിൻ്റെ താത്കാലിക ഹോസ്പിറ്റൽ തുറന്നേക്കും. ബ്രിട്ടണിൽ മരണസംഖ്യ 335 ആയി.
കൊറോണ വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. നിലവിലെ നിർദ്ദേശങ്ങൾ വൈറസ് ഇൻഫെക്ഷനെ നിയന്ത്രിക്കാൻ അപര്യാപ്തമെന്ന കടുത്ത വിമർശനമുയർന്നു കഴിഞ്ഞു. ബ്രിട്ടണിലെ കൊറോണ മരണ സംഖ്യ 335 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 54 പേർ കൂടി മരിച്ചു.
ലണ്ടനിൽ 4,000 ബെഡിൻ്റെ താത്കാലിക ഹോസ്പിറ്റൽ തുറക്കാൻ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ലണ്ടനിലെ എക്സൽ സെൻ്ററിനെ ഹോസ്പിറ്റലായി മാറ്റാനാണ് നിർദ്ദേശം. മിനിസ്ട്രി ഓഫ് ഡിഫൻസിൻ്റെ ടീം ഇതിനായി സ്ഥലം സന്ദർശിച്ചു. ഹോസ്പിറ്റൽ സജ്ജമായാലും എൻ എച്ച് എസ് സ്റ്റാഫിനെ നല്കണം.