Saturday, 23 November 2024

സ്റ്റേ അറ്റ് ഹോം... ബ്രിട്ടണിൽ കൂടുതൽ നിയന്ത്രണം. ജോലിയ്ക്കായും ഫുഡ് ഷോപ്പിങ്ങിനും മെഡിക്കൽ ആവശ്യങ്ങൾക്കും പുറത്തു പോകാൻ അനുവാദം. ലംഘിച്ചാൽ പോലീസ് നടപടി.

ബ്രിട്ടണിൽ കടുത്ത നിയന്ത്രണ ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ വീടിനു പുറത്തു പോകാൻ അനുവാദമുള്ളൂ. ജോലിയ്ക്കായും ഫുഡ് ഷോപ്പിങ്ങിനും മെഡിക്കൽ ആവശ്യങ്ങൾക്കും പുറത്തു പോകാൻ അനുമതിയുണ്ട്. പബ്ളിക് സ്ഥലങ്ങളിൽ കൂട്ടം ചേരാൻ പാടില്ല. ഒന്നിച്ച് താമസിക്കുന്നവരല്ലെങ്കിൽ രണ്ടു പേരിൽ കൂടുതൽ ഒന്നിച്ച് നിൽക്കാൻ പാടില്ല. ഫ്യൂണറൽ ഒഴികെയുള്ള മതപരമായ ചടങ്ങുകൾ പാടില്ല. എക്സർസൈസിംഗിനായി ദിവസവും ഒരിക്കൽ പുറത്തു പോകാം..

ലൈബ്രറികൾ, പ്ളേ ഗ്രൗണ്ടുകൾ, ഔട്ട് ഡോർ ജിം, മതപരമായ സ്ഥലങ്ങൾ എന്നിവ അടച്ചു. വിവാഹച്ചടങ്ങുകൾ ഉൾപ്പെടെയുള്ള നിരോധിച്ചു. സോഷ്യൽ ഇവൻ്റുകളും പാടില്ല. നിയന്ത്രണങ്ങൾ ഇടയ്ക്കിടെ റിവ്യൂ ചെയ്യുന്നതാണ്. മൂന്നാഴ്ച്ചത്തേയ്ക്കാണ് നിലവിലെ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി 8.30 ന് ബ്രിട്ടണെ ടിവിയിലൂടെ അഭിസംബോധന ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഇവ ലംഘിച്ചാൽ പോലീസ് നടപടിയുണ്ടാകും. ഫൈനുകൾ അടക്കം ശിക്ഷ ലഭിക്കും.

Other News