Wednesday, 22 January 2025

പ്രിൻസ് ചാൾസിന് കൊറോണ വൈറസ് ബാധിച്ചതായി സ്ഥീരികരിച്ചു. സ്കോട്ട്ലണ്ടിലെ വസതിയിൽ ക്വരൻ്റിനിൽ

പ്രിൻസ് ചാൾസിന് കൊറോണ വൈറസ് ബാധിച്ചതായി സ്ഥീരികരിച്ചു. ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങളൊഴിച്ചാൽ ആരോഗ്യവാനെന്ന് ക്ലാരൻസ് ഹൗസ് അറിയിച്ചു. ഡച്ചസ് ഓഫ് കോൺവാളിനെയും കൊറോണ ടെസ്റ്റ് നടത്തിയിരുന്നെങ്കിലും രോഗബാധയിലെല്ലെന്ന് തെളിഞ്ഞു. പ്രിൻസ് ചാൾസും കാമില്ലയും സ്കോട്ട്ലണ്ടിലെ ബാൽ മോറാലിൽ ക്വരൻ്റിനിൽ ആണ്. അബർദീനിലെ എൻഎച്ച്എസ് ഹോസ്പിറ്റലിലാണ് 71 കാരനായ പ്രിൻസ് ചാൾസിന് കൊറോണ ടെസ്റ്റ് നടത്തിയത്. എവിടെ നിന്നാണ് പ്രിൻസ് ചാൾസിന് ഇൻഫെക്ഷൻ പകർന്നതെന്ന് സൂചനയില്ല. കഴിഞ്ഞ ആഴ്ചകളിൽ നിരവധി പബ്ളിക് ഇവൻ്റുകളിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

Other News