Wednesday, 22 January 2025

ബ്രിട്ടണിൽ 10,000 മിലിട്ടറി സ്റ്റാഫ് വിന്യാസത്തിന് തയ്യാർ. 10,000 വെൻറിലേറ്ററുകൾക്കായി ഓർഡർ നല്കി. കൊറോണ ചികിത്സയ്ക്കായി 10 മേക്ക് ഷിഫ്റ്റ് ഹോസ്പിറ്റലുകൾ തുറക്കും

കൊറോണയെ നേരിടാൻ ബ്രിട്ടൺ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു. സമ്പൂർണ ലോക്ക് ഡൗണിലായ യുകെയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 43 മരണങ്ങളാണ് ഉണ്ടായത്. ഇത് അതിൻ്റെ മുൻ ദിവസത്തേക്കാൾ കുറവാണ്. ചൊവ്വാഴ്ച്ച 87 പേർ മരിച്ചിരുന്നു. 10,000 വെൻറിലേറ്ററുകൾക്കായി ഡൈസൺ കമ്പനിയ്ക്ക് അടയന്തിര ഓർഡർ നല്കിക്കഴിഞ്ഞു. എൻഎച്ച്എസിൻ്റെ ആവശ്യത്തിനനുസരിച്ചുള്ള മോഡലായിരിക്കും നിർമ്മിക്കുന്നത്.

കൊറോണ ചികിത്സയ്ക്കായി 10 മേക്ക് ഷിഫ്റ്റ് ഹോസ്പിറ്റലുകൾ തുറക്കാനും പ്രവർത്തനങ്ങൾ തുടങ്ങി. ലണ്ടനിലെ എക്സൽ എക്സിബിഷൻ സെൻറർ 4,000 ബെഡ് കപ്പാസിറ്റിയിൽ താത്കാലിക ഹോസ്പിറ്റലായി മാറ്റും. ആദ്യം 500 ബെഡുകൾ ഇവിടെ ഒരുക്കും. അടുത്ത ആഴ്ചയോടെ ഇത് സജ്ജമാക്കാനാണ് പദ്ധതിയിടുന്നത്. മാഞ്ചസ്റ്റർ, ബിർമ്മിങ്ങാം, ന്യൂകാസിൽ അടക്കമുള്ള പ്രധാന സിറ്റികളിൽ മേക്ക് ഷിഫ്റ്റ് ഹോസ്പിറ്റലുകൾക്കുള്ള സാധ്യത പരിശോധിച്ചു വരികയാണ്. മിലിട്ടറി പ്ളാനിംഗ് ടീം ഇതിനായി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ബ്രിട്ടണിൽ 10,000 മിലിട്ടറി സ്റ്റാഫ് വിന്യാസത്തിന് തയ്യാറായി നിൽക്കുകയാണ്.
 

Other News