എൻഎച്ച്എസ് സ്റ്റാഫിനെ പാർക്കിംഗ് ചാർജിൽ നിന്ന് ഒഴിവാക്കി. ഓൺലൈൻ പെറ്റീഷനിൽ ഒപ്പുവച്ചത് 400,000 ലേറെപ്പേർ.
എൻഎച്ച്എസ് സ്റ്റാഫിനെ പാർക്കിംഗ് ചാർജിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ഗവൺമെൻറ് ഉത്തരവിറക്കി. സോഷ്യൽ കെയർ സ്റ്റാഫിനും ഇതിൻ്റെ ഇളവ് ലഭിക്കും. എൻഎച്ച്എസിൻ്റെ ഹോസ്പിറ്റലുകൾ, മറ്റു മെഡിക്കൽ ഫസിലിറ്റികൾ എന്നിവിടങ്ങളിൽ ഫ്രീ പാർക്കിംഗ് അനുവദിക്കും. ജനറൽ പ്രാക്ടീഷണറായ ആൻ്റണി ഗല്ലാഗർ ആണ് ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ പെറ്റീഷന് തുടക്കമിട്ടത്. പെറ്റീഷനിൽ ഒപ്പുവച്ചത് 400,000 ലേറെപ്പേരാണ്.
ഓരോ എൻഎച്ച്എസ് ട്രസ്റ്റുമാണ് അതാത് ഹോസ്പിറ്റലുകളിലെ പാർക്കിംഗ് ചാർജ് നിശ്ചയിക്കുന്നത്. ചാർജ് ഒഴിവാക്കുന്നതുമൂലം ട്രസ്റ്റുകൾക്ക് നഷ്ടമാകുന്ന വരുമാനത്തിന് തുല്യമായ തുക ഗവൺമെൻറ് നല്കും. പാർക്കിംഗ് ചാർജ് നിർത്തലാക്കിയിരിക്കുന്നത് തത്കാലത്തേയ്ക്ക് മാത്രമാണ്. ചാർജ് പൂർണമായും ഒഴിവാക്കണമെന്നാണ് പെറ്റീഷൻ ആവശ്യപ്പെടുന്നത്.