Monday, 23 December 2024

എൻഎച്ച്എസിലേയ്ക്ക് 170 മില്യൺ മാസ്ക്, 25 മില്യൺ ഗ്ലൗവ്സ്, 30 മില്യൺ ഏപ്രൺ എന്നിവ എത്തുന്നു. മരണസംഖ്യ 20,000 ൽ താഴെയാക്കാൻ കൂട്ടായി ശ്രമിക്കണമെന്ന് ഇംഗ്ലണ്ടിലെ മെഡിക്കൽ ഡയറക്ടർ.

ബ്രിട്ടണിലെ കൊറോണ മരണ സംഖ്യ 20,000 ൽ താഴെയാക്കാൻ ഏവരും കൂട്ടായ ശ്രമം നടത്തണമെന്ന് ഇംഗ്ലണ്ടിലെ മെഡിക്കൽ ഡയറക്ടർ അഭ്യർത്ഥിച്ചു. അലംഭാവം അരുതെന്നും എല്ലാവർക്കും അവരുടേതായ പങ്ക് ഇക്കാര്യത്തിൽ വഹിക്കാൻ കഴിയുമെന്നും സ്റ്റീഫൻ പോവിസ് ഇന്നത്തെ ലൈവ് ന്യൂസ് ബ്രീഫിംഗിൽ പറഞ്ഞു. യുകെയിലെ മരണസംഖ്യ 1019 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 260 പേർ കൂടി മരണമടഞ്ഞു.

എൻഎച്ച്എസിലേയ്ക്ക് 170 മില്യൺ മാസ്ക്, 25 മില്യൺ ഗ്ലൗവ്സ്, 30 മില്യൺ ഏപ്രൺ എന്നിവ സപ്ളൈ ചെയ്തതായി മെഡിക്കൽ ഡയറക്ടർ അറിയിച്ചു. ഫ്രണ്ട് ലൈൻ സ്റ്റാഫിന് ആവശ്യമായ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറുകൾ എത്തിച്ചു നല്കുക എന്നത് ഗവൺമെൻ്റിൻ്റെ മുൻഗണനാ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. നോർത്തേൺ അയർലണ്ടിലേയ്ക്ക് 210 മില്യൺ പൗണ്ടിൻ്റെ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറുകൾ ചൈനയിൽ നിന്ന് എത്തിച്ചു തുടങ്ങി. പത്ത് ഫ്ളൈറ്റുകളിലായാണ് ഐലൻഡിലെ 32 കൗണ്ടികളിലേയ്ക്ക് ആവശ്യമുള്ള സേഫ്റ്റി ഗിയറുകൾ എത്തിക്കുന്നത്.

Other News