Thursday, 23 January 2025

ലണ്ടനിലെ നൈറ്റിംഗേൽ ഹോസ്പിറ്റലിൻ്റെ നിർമ്മാണം ഊർജിതമാക്കി. ക്യുബിക്കിളുകൾ തയ്യാറാവുന്നു. മിലിട്ടറിയും ട്രേഡ് കോൺട്രാക്ടേഴ്സും രംഗത്ത്. ചിത്രങ്ങൾ പുറത്തുവിട്ടു.

കൊറോണ രോഗികൾക്ക് അടിയന്തിരമായി ചികിത്സാ സൗകര്യമൊരുക്കുന്നതിന് താത്കാലികമായി ലണ്ടനിൽ തയ്യാറാക്കുന്ന ഹോസ്പിറ്റലിൻ്റെ നിർമ്മാണം ഊർജിതമായി. അടുത്തയാഴ്ചയോടെ ഇത് പ്രവർത്തന ക്ഷമമായേക്കും. നൈറ്റിംഗേൽ ഹോസ്പിറ്റൽ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഫസിലിറ്റിയിൽ 4,000 ബെഡുകളാണ് ഒരുക്കുന്നത്. വെൻ്റിലേറ്ററും ഓക്സിജൻ സൗകര്യങ്ങളും ഇവിടെയുണ്ടാവും. ആദ്യഘട്ടത്തിൽ 500 ബെഡുകളാണ് ലഭ്യമാവുന്നത്.

ലണ്ടനിലെ എക്സൽ എക്സിബിഷൻ സെൻ്ററിനെയാണ് താത്കാലിക ഹോസ്പിറ്റലാക്കി മാറ്റുന്നത് മിലിട്ടറിയുടെ പ്ളാനിംഗ് ടീമാണ് ഇതിനു നേതൃത്വം നല്കുന്നത്. മിലിട്ടറിയുടെ ടെക്നിക്കൽ ടീമും ട്രേഡ് കോൺട്രാക്ടേഴ്സുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ബിർമ്മിങ്ങാമിലെ നാഷണൽ എക്സിബിഷൻ സെൻ്ററു മാഞ്ചസ്റ്ററിലെ സെൻട്രൽ കൺവൻഷൻ സെൻററും താത്കാലിക ഹോസ്പിറ്റലുകളാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. ബിർമ്മിങ്ങാമിൽ 2,000 ഉം മാഞ്ചസ്റ്ററിൽ 1,000 ഉം ബെഡ് സൗകര്യങ്ങൾ ഉണ്ടാവും. കാർഡിഫിലെ പ്രിൻസിപ്പാലിറ്റി സ്റ്റേഡിയം 2,000 ബെഡ് കപ്പാസിറ്റിയോടെ ഹോസ്പിറ്റലാക്കി മാറ്റും.

 

 

 

Other News