Thursday, 07 November 2024

തികച്ചും ദു:ഖകരം... കോവിഡ് - 19 മൂലം എൻഎച്ച്എസ് കൺസൾട്ടൻ്റ് മരിച്ചു. വിടവാങ്ങിയത് ഹോസ്പിറ്റൽ ഫണ്ട് റെയിസിംഗിനായി ഹിമാലയത്തിലേയ്ക്ക് യാത്ര നടത്തിയ ഇഎൻടി ഡോക്ടർ.

കോവിഡ് - 19 ബാധിച്ച് എൻഎച്ച്എസിലെ ഇഎൻടി കൺസൾട്ടൻ്റ് മരണമടഞ്ഞു. 55 കാരനായ അംഗെദ് എൽ ഹൗറാണിയാണ് ഇന്നലെ ഉച്ചയ്ക്കുശേഷം ലെസ്റ്റർ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിൽ വച്ച് രോഗത്തിന് കീഴടങ്ങിയത്. സെർബി ആൻഡ് ബർട്ടൺ എൻഎച്ച്എസ് ട്രസ്റ്റിലെ ഡോക്ടറായിരുന്നു അദ്ദേഹം. എൻഎച്ച്എസ് ഫ്രണ്ട് ലൈനിലെ ആദ്യ മരണമാണ് ഇതെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചു.

എൻഎച്ച്എസിലും മറ്റു മേഖലകളിലും ബൃഹത്തായ സുഹൃദ് വലയത്തിൻ്റെ ഉടമയായിരുന്നു അംഗെദ് എൽ ഹൗറാണിയെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു. ക്വീൻസ് ഹോസ്പിറ്റൽ ബർട്ടണിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ബർട്ടണിലെയും ഡർബിയിലെയും ഹോസ്പിറ്റൽ ക്ളിനിക്കുകൾ ലയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അംഗെദ് എൽ ഹൗറാണി മുൻകൈയെടുത്താണ് നടത്തിയത്.

രോഗികളോട് തികച്ചും ഉന്നതമായ പെരുമാറ്റവും പ്രൊഫഷണലിസവും കാണിച്ചിരുന്ന വ്യക്തിയായിരുന്നു അംഗെദ് എൽ ഹൗറാണിയെന്ന് ഡെർബി ആൻഡ് ബർട്ടൺ ഹോസ്പിറ്റൽ ട്രസ്റ്റ് പറഞ്ഞു. ഹോസ്പിറ്റലിനു വേണ്ടി ഫണ്ട് ശേഖരിക്കാനായി തൻ്റെ സുഹൃത്തുക്കളോടൊപ്പം ഹിമാലയത്തിലേയ്ക്ക് ഏതാനും വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം യാത്ര നടത്തിയിരുന്നു.

Other News