Tuesday, 03 December 2024

ഏപ്രിൽ അവസാനത്തോടെ ദിനംപ്രതി 100,000 കൊറോണ ടെസ്റ്റുകൾ നടത്തുമെന്ന് ഹെൽത്ത് സെക്രട്ടറി. കീ വർക്കേഴ്സിന് അഭിവാദ്യമർപ്പിച്ച് ബ്രിട്ടൻ്റെ കരഘോഷം.

ബ്രിട്ടണിൽ കഴിഞ്ഞ 24 മണിക്കൂറിൽ 569 പേർ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞു. അതിന് മുമ്പിലെ ദിവസം 563 മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. യുകെയിലെ മൊത്തം മരണസംഖ്യ 2,921 ൽ എത്തിയിട്ടുണ്ട്. ഇന്നലെ 4,244 ഇൻഫെക്ഷനുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ മൊത്തം ഇൻഫെക്ഷനുകളുടെ എണ്ണം 33,718 ആയി. ഏപ്രിൽ അവസാനത്തോടെ ദിനംപ്രതി 100,000 ടെസ്റ്റുകൾ രാജ്യത്ത് നടത്തുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു. 25,000 ടെസ്റ്റുകൾ നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ നിലവിൽ 10,000 - 12,000 ടെസ്റ്റുകളേ നടക്കുന്നുള്ളൂ. എൻഎച്ച് എസ് സ്റ്റാഫിനുള്ള ടെസ്റ്റ് വർദ്ധിപ്പിക്കണമെന്ന് ഹെൽത്ത് കെയർ സെക്ടറിൽ ആവശ്യമുയർന്നിട്ടുണ്ട്.

ലണ്ടനിലെ ഗ്രേറ്റ് ഓർമ്മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ 73 സ്റ്റാഫുകൾ കൊറോണ പോസിറ്റീവാണെന്ന് പരിശോധനയിൽ തെളിഞ്ഞു. 181 പേരെയാണ് ഇവിടെ ടെസ്റ്റ് ചെയ്തത്. ഈ ഹോസ്പിറ്റലിലെ 300 ലേറെ സ്റ്റാഫുകൾ കൊറോണ വൈറസിൻ്റെ ലക്ഷണങ്ങൾ മൂലം ജോലിയ്ക്ക് എത്തുന്നില്ല. എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫിന് വേണ്ടത്ര ടെസ്റ്റുകൾ നടത്താൻ ഗവൺമെൻ്റിന് സാധിക്കുന്നില്ലെന്ന് കടുത്ത വിമർശനമുയർന്നുണ്ട്. ഏകദേശം 500,000 സ്റ്റാഫുകൾ എൻഎച്ച്എസ് ഫ്രണ്ട് ലൈനിൽ ജോലി ചെയ്യുന്നുണ്ട്.

കൊറോണ ക്രൈസിസിൽ മുൻനിരയിൽ പോരാടുന്ന സ്റ്റാഫുകൾക്ക് പിന്തുണയറിയിച്ച് ബ്രിട്ടീഷ് ജനത ഇന്നലെ രാത്രി 8 മണിക്ക് വീണ്ടും കരഘോഷം മുഴക്കി. രാജ്യത്തെ മില്യൺ കണക്കിനാളുകൾ വീടുകളിലെ ഗാർഡനുകളിലും വിൻഡോകളിലും ഡോർ സ്റ്റെപ്പുകളിലും ബാൽക്കണികളിലും നിന്ന് കൈയടിച്ച് കൊറോണയ്ക്ക് എതിരായ യുദ്ധത്തിൽ മുൻ നിരയിൽ നിന്ന് ജീവൻ പോലും അപകടത്തിലാക്കി സേവനം ചെയ്യുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയും ബ്രിട്ടൺ ഒന്നടങ്കം എൻഎച്ച്എസ് ഫ്രണ്ട് ലൈൻ ഹീറോകൾക്ക് ആദരമർപ്പിച്ച് കരഘോഷം മുഴക്കിയിരുന്നു. കൊറോണ ബാധിച്ച് സെൽഫ് ഐസൊലേഷനിലുള്ള പ്രധാനമന്ത്രി ബോറിസും ഡൗണിംഗ് സ്ട്രീറ്റിൽ നിന്നും കരഘോഷത്തിൽ പങ്കുചേർന്നു.

ഒരു ജനതയുടെ ആപത്ഘട്ടത്തിൽ രക്ഷകരായി ജനസേവനം നടത്തുന്ന ഹെൽത്ത് കെയർ വർക്കേഴ്സ്, എമർജൻസി സർവീസസ്, ആർമ്ഡ് സർവീസസ്, ഡെലിവറി ഡ്രൈവേഴ്സ്, ഷോപ്പ് വർക്കേഴ്സ്, ടീച്ചേഴ്സ്, വേയിസ്റ്റ് കളക്ടേഴ്സ്, മാനുഫാക്ചറേഴ്സ്, പോസ്റ്റൽ വർക്കേഴ്സ്, ക്ലീനേഴ്സ്, വെറ്റ്സ്, എഞ്ചിനീയേഴ്സ് എന്നിവർക്ക് ആദരമർപ്പിച്ചാണ് ഇന്നലെ രാത്രി ഒരു മിനിട്ട് നീണ്ട കൈയടികൾ ബ്രിട്ടണിലെമ്പാടും ഉയർന്നത്.

 

UK MALAYALAI MATRIMONY

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

Other News