Wednesday, 22 January 2025

ക്വീൻ ബ്രിട്ടീഷ് ജനതയെ അഭിസംബോധന ചെയ്യും. യുകെയിൽ മരണ സംഖ്യ വീണ്ടുമുയരുന്ന പശ്ചാത്തലത്തിൽ സ്പെഷ്യൽ ബ്രോഡ്കാസ്റ്റ് ഞായറാഴ്ച്ച രാത്രി 8 മണിക്ക്. മറ്റൊരു എൻഎച്ച്എസ് നഴ്സ് കൂടി മരണമടഞ്ഞു

യുകെയിൽ മരണ സംഖ്യ വീണ്ടുമുയരുന്ന പശ്ചാത്തലത്തിൽ ക്വീൻ ബ്രിട്ടീഷ് ജനതയെ അഭിസംബോധന ചെയ്യും. സ്പെഷ്യൽ ബ്രോഡ്കാസ്റ്റ് ഞായറാഴ്ച്ച രാത്രി 8 മണിക്ക് നടക്കും. അപൂർവ്വമായിട്ടാണ് ക്രിസ്മസ് അവസരത്തിലൊഴികെ ക്വീൻ രാജ്യത്തോട് സംവദിക്കാറുള്ളത്. കൊറോണ ക്രൈസിസിൽ അകപ്പെട്ട രാജ്യത്തെ ജനതയ്ക്കും ഫ്രണ്ട് ലൈനിൽ പോരാടുന്നവർക്കും ധാർമ്മിക പിന്തുണ നല്കുവാൻ ക്വീൻ ഈയവസരം വിനിയോഗിക്കും. ഇതിനു മുമ്പ് മൂന്ന് അവസരങ്ങളിൽ മാത്രമേ ക്വീൻ രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്തിട്ടുള്ളൂ. ക്വീനിൻ്റെ മാതാവിൻ്റെ നിര്യാണം നടന്ന 2002, ഡയാനയുടെ മരണം നടന്ന 1997, ഗൾഫ് യുദ്ധം നടന്ന 1991 എന്നീ അവസരങ്ങളിലാണ് ക്വീൻ സ്പെഷ്യൽ ബ്രോഡ്കാസ്റ്റ് നടത്തിയിട്ടുള്ളൂ.

രണ്ടു എൻഎച്ച്എസ് നഴ്സുമാരും കൊറോണ ബാധിച്ച് മരണമടഞ്ഞു. മൂന്നു കുട്ടികളുടെ അമ്മമാരാണ് ഇരുവരും. 36 കാരിയായ അരീമ നസ്റീനും 39കാരിയായ എയ്മി ഒ' റുക്കിയുമാണ് ആതുരസേവനത്തിനിടെ കൊറോണ ഇൻഫെക്ഷൻ ബാധിച്ച് രോഗത്തിന് കീഴടങ്ങിയത്. ഇരുവരുടെയും ജീവൻ വെൻ്റിലേറ്ററിൻ്റെ സഹായത്താൽ നിലനിർത്തി വരികയായിരുന്നു.

ബ്രിട്ടണിൽ കഴിഞ്ഞ 24 മണിക്കൂറിൽ 684 പേർ കൊറോണ മൂലം മരണപ്പെട്ടു.

Aimee O`Rourke

Areema Nasreen

Other News