Thursday, 07 November 2024

ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചാൽ ഔട്ട് ഡോർ എക്സർസൈസ് നിരോധിക്കുമെന്ന് ഹെൽത്ത് സെക്രട്ടറിയുടെ മുന്നറിയിപ്പ്. ബോറിസ് ജോൺസണെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.

കൊറോണ വൈറസ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. പനിയും ചുമയും തുടരുന്നതിനാൽ കൂടുതൽ ടെസ്റ്റുകൾ നടത്താൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. കൊറോണ പോസിറ്റീവായതിനെ തുടർന്ന് അദ്ദേഹം പത്തു ദിവസമായി സെൽഫ് ഐസൊലേഷനിലാണ്. ബോറിസ് തന്നെയാണ് ബ്രിട്ടൻ്റെ ഭരണപരമായ ചുമതലകൾ ഇപ്പോഴും വഹിക്കുന്നത്. അദ്ദേഹത്തിൻ്റെ പാർട്ണർ കാരി സിമണ്ട്സും കൊറോണയുടെ ലക്ഷണങ്ങളെത്തുടർന്ന് ഐസൊലേഷനിലായിരുന്നു.

ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചാൽ ഔട്ട് ഡോർ എക്സർസൈസ് നിരോധിക്കുമെന്ന് ഹെൽത്ത് സെക്രട്ടറി മുന്നറിയിപ്പ് നല്കി. ഭൂരിപക്ഷമാളുകളും സോഷ്യൽ ഡിസ്റ്റൻസിംഗ് റൂളുകൾ അനുസരിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗമാളുകൾ ഇത് നടപ്പിൽ വരുത്താൻ വിമുഖത കാണിക്കുന്നത് ഗുണം ചെയ്യുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. വീക്കെൻഡിൽ ആളുകൾ പാർക്കിലും ബീച്ചുകളിലും കൂട്ടമായി എത്തിയത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മാറ്റ് ഹാനോക്ക് വ്യക്തമാക്കി.
 

Other News