Monday, 23 December 2024

പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഫോറിൻ സെക്രട്ടറി ഡോമനിക് റാബ് ഭരണ ചുമതലകൾ ഏറ്റെടുത്തു.

കൊറോണ ബാധയെ തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഇൻ്റൻസീവ് കെയർ യൂണിറ്റിലേയ്ക്ക് മാറ്റി. രോഗലക്ഷണങ്ങൾ പത്തു ദിവസമായിട്ടും മാറാതിരുന്നതിനെ തുടർന്ന് ഞായറാഴ്ച അദ്ദേഹത്തെ ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കൂടുതൽ പരിശോധനകൾക്കായിട്ടാണ് ബോറിസിനെ അഡ്മിറ്റ് ചെയ്തതെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിരുന്നു.

ബോറിസ് ജോൺസൺ ഐസിയുവിലായതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ചുമതകൾ ഫോറിൻ സെക്രട്ടറി ഡോമനിക് റാബ് ഏറ്റെടുത്തു. 55 കാരനായ ബോറിസിന് വെൻറിലേറ്ററിൻ്റെ സഹായം ആവശ്യമായി വന്നേക്കാമെന്നതിനാലാണ് ഐസിയുവിലേയ്ക്ക് മാറ്റിയത്.

Other News