Wednesday, 22 January 2025

സങ്കടങ്ങളുടെ ഭാരമേറിയ കാൽവരി യാഗം

രാജേഷ് ജോസഫ് ലെസ്റ്റർ

മനുഷ്യൻറെ സങ്കടങ്ങളുടെ ഭാരമേറിയ കുരിശ് കാൽവരിയിൽ യാഗമായി അർപ്പിച്ച പുണ്യ ദിനങ്ങൾ. ജീവനും ജീവിതങ്ങളും പരീക്ഷണത്തിന്റെ നാളുകളിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ മനുഷ്യരിലേക്കു നടന്നു നീങ്ങാനുള്ള കാൽവരി യാത്രയുടെ ആഹ്വാനമാണ് ഈസ്റ്റർ നൽകുന്നത്. കുറേകൂടി ചുറ്റുപാടുകളിലേക്കു നോക്കുവാനും പാർശ്വൽക്കരിക്കപെട്ടവരിൽ, സങ്കട യാത്രികരിൽ ക്രൂശിതനായവനെ കാണുവാനുള്ള ഓർമപ്പെടുത്തലാണ് ആധുനികതയുടെ ഈസ്റ്റർ നൽകുന്ന സന്ദേശം.

അതിവേഗം ബഹുദൂരം സഞ്ചരിച്ച നമ്മുടെ ഒക്കെ ജീവിതത്തെ നാലു ചുവരിലേക്കു ചുരുക്കപെട്ട് വിചിന്തനത്തിനു വിധേയമാകുമ്പോൾ മനസ്സിൽ മന്ത്രിക്കുന്നത് പലതവണ പറഞ്ഞ ദൂർത്ത പുത്രന്റെ മടങ്ങിവരവാണ്. പഴയ ഓര്മകളിലേക്കുള്ള മടങ്ങിപ്പോക്ക്. ദൂർത്ത പുത്രൻറ് സങ്കടവും അതുതന്നെ ആയ്യിരുന്നു. സ്വന്തം ഭവനത്തിൽ കിട്ടിയതും അനുഭവിച്ചതും ഒരിടത്തും ലഭ്യമാകില്ല എന്ന തിരിച്ചറിവ്. ആദ്യ സ്നേഹത്തിലേക്കുള്ള മടങ്ങി വരവാണ് അവൻ ആഗ്രഹിച്ചത്.

ഈ പ്രപഞ്ചനത്തിന്റെ ആവാസ സന്തുലിത അവസ്ഥ പരിധിക്കുമപ്പുറം പരീക്ഷിക്കപെട്ടപ്പോൾ സംഭവിച്ച സ്വാഭാവിക പ്രതികരണം മാത്രമാണ് നാം ഇന്ന് കാണുന്ന അനുഭവിക്കുന്ന ഈ നാലു ചുവരുകൾക്കുള്ളിലെ ശൂന്യത. ജീവിതത്തിന്റെ മുൻഗണനകളെ ഗതി മാറ്റിവിട്ട ഈ കാലഘട്ടം, ഉയർത്തുന്ന പ്രദാന ചോദ്യവും ഇത് തന്നെയാണ്. എന്തായിരിക്കണം നമ്മുടെ മുൻഗണനകൾ ആരെ ആയിരിക്കണം നമ്മൾ ജീവിതം കൊണ്ട് ചേർത്ത് പിടിക്കേണ്ടത്. ആധുനികതയുടെ ശാസ്ത്രം ബുദ്ധിപരമായ സിദ്ധാന്തം തത്ത്വവിചാരം എന്നീ വിജ്ഞാനത്തിന് ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ സാധിക്കുന്നില്ല. ആണവ ശക്തിയുള്ള രാജ്യങ്ങൾ നേത്രങ്ങൾക്കു ദർശനമില്ലാത്ത പകർച്ച വ്യാധിയുടെ മുൻപിൽ നിഷ്ക്രിയരായി നിൽക്കുന്നു. എന്നാൽ ആരും ശ്രദ്ദിക്കാതിരുന്നവർ നമ്മുടെ ഒക്കെ ജീവിതങ്ങളിൽ ആരൊക്കയോ ആയി മാറുന്നു. ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർ, ശുജീകരണ തൊഴിലാളികൾ, മണ്ണിൻ മണമുള്ള കർഷകർ, സന്നദ്ധസേവകർ ലോകം ഒരിക്കലും വാഴ്ത്താത്തവർ നമ്മളിൽ ഒരാളായി തീരുന്നു.

ജീവ ശ്വാസത്തിനായി കേണപ്പോൾ നല്ല ചൂടിലും സംരക്ഷണ വസ്ത്രം ധരിച്ചു നിങ്ങളുടെ രോഗ കിടക്കയിൽ സേവനം ചെയൂന്ന ദൈവം, ആരോടും സംസാരിക്കാനില്ലാത്തവർക്കു വേണ്ടി സന്നദ്ധസേവകൻ ആയ ദൈവം, വയോ വൃദ്ധരായ അയൽക്കാർക്ക് വിതരണം ചെയ്യാൻ തയ്യാറായ ദൈവം, സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ ദൈവം. ഇതാണ് യഥാർത്ഥ കാൽവരി അർപ്പണം.

ഭാരമേറിയ നമ്മുടെ ജീവിത കുരിശുകളെ സഹായിക്കുന്ന സൈറീൻ കാരനായ സൈമൺമാർ നമ്മുടെ സമൂഹത്തിൽ അനവധി. അവരെ തിരിച്ചറിയാനും അവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കു ചേരുവാനും ചേർത്തുപിടിക്കാനും ഈ ഉയിർപ്പുകാലം പ്രാപ്തമാക്കട്ടെ. അടക്കപെട്ട കല്ലറകൾ അല്ല ശൂന്യമാക്കിയ കല്ലറകൾ ആകണം നമ്മുടെ ഹൃദയ വയലുകകൾ .

നമ്മുടെ നിസഹായതിൽ, ശൂന്യതയിൽ നമുക്ക് ആശ്രയിക്കാൻ ഒരു ദൈവം ഉണ്ട് എന്നുള്ളതാണ് ജീവിതത്തിന്റെ ശുഭ പ്രതീക്ഷ. ഇന്നോളം മനസ്സിൽ കൊണ്ട് നടന്ന മേഘ പാളികളിലെ തൂവെണ്മയുള്ള രാജാധി രാജനായ ദൈവമല്ല. മറിച് വിശക്കുന്ന, വേദനിക്കുന്ന, അപമാനിക്കെപ്പട്ട, കുരിശ് ചുമന്ന, ചമ്മട്ടി അടിയേറ്റ, പരിഹസിതനായ, നിരവധി തവണനിലത്തു വീണ വീണിട്ടും എഴുന്നേറ്റ ദൈവം. പല രൂപത്തിൽ ഭാവത്തിൽ അനുദിനം എന്റെയും നിങ്ങളുടെയും ജീവിതത്തിൽ കടന്നു പോകുന്നു. എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എല്ലാം എനിക്ക് തന്നെയാണ് ചെയ്തു തന്നത്.

Other News