Friday, 10 January 2025

ലോക്ക് ഡൗൺ അധികം നീട്ടിയാൽ ബ്രിട്ടണിൽ വൻ സാമ്പത്തിക തകർച്ചയുണ്ടാകുമെന്ന് ചാൻസലർ റിഷി സുനാക്ക്. എതിരഭിപ്രായമുയർത്തി ഹെൽത്ത് സെക്രട്ടറി.

ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ബ്രിട്ടീഷ് ക്യാബിനറ്റിൽ ഭിന്നാഭിപ്രായമുയരുന്നു. ലോക്ക് ഡൗൺ അധികം നീട്ടിയാൽ ബ്രിട്ടണിൽ വൻ സാമ്പത്തിക തകർച്ചയുണ്ടാകുമെന്ന് ചാൻസലർ റിഷി സുനാക്ക് മുന്നറിയിപ്പ് നല്കി. പ്രധാനമന്ത്രി ബോറിസും ഹോം സെക്രട്ടറി പ്രിറ്റി പട്ടേലും എഡ്യൂക്കേഷൻ സെക്രട്ടറി ഗാവിൻ വില്യംസണും വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി തെരേസ കൊഫിയും ലോക്ക് ഡൗൺ ഏതാനും ആഴ്ചകൾക്കപ്പുറം ദീർഘിപ്പിക്കുന്നതിൽ താത്പര്യം കാണിക്കുന്നില്ല. ക്രൈം റേറ്റിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഡൊമസ്റ്റിക് വയലൻസിൽ മൂന്നിലൊന്ന് വർദ്ധനയുണ്ടായിട്ടുണ്ടെന്ന് പ്രിറ്റി പട്ടേൽ ചൂണ്ടിക്കാട്ടി. മെയ് എട്ടോടെ ലോക്ക് ഡൗൺ അവസാനിപ്പിക്കണമെന്നാണ് ഇവർ പദ്ധതിയിടുന്നത്.

സെൽഫ് ഐസൊലേഷൻ മൂലമുള്ള മാനസിക സമ്മർദ്ദത്തിൽ ആത്മഹത്യ നിരക്ക് കൂടാൻ സാധ്യതയുണ്ടെന്നും ക്യാൻസർ പരിശോധനകൾ വേണ്ട സമയത്ത് നടത്താൻ കഴിയുന്നില്ലെന്നും മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്കും മൈക്കൽ ഗോവും ലോക്ക് ഡൗൺ മെയ് 26 വരെയെങ്കിലും നീട്ടുന്നതിനെ അനുകൂലിക്കുന്നവരാണ്.

Other News