Monday, 23 December 2024

യുകെയിൽ കൊറോണ ഇൻഫെക്ഷൻ ട്രെയിസിംഗ് സ്മാർട്ട് ഫോൺ ആപ്പ് ഉപയോഗിക്കുന്ന കാര്യം പരിഗണനയിലെന്ന് ഹെൽത്ത് സെക്രട്ടറി.

കൊറോണ ഇൻഫെക്ഷൻ ഉള്ളവരെക്കുറിച്ച് അലർട്ട് നല്കുന്ന സ്മാർട്ട് ഫോൺ മൊബൈൽ ആപ്പ് ഉപയോഗത്തിൽ വരുത്താൻ ഗവൺമെൻ്റ് ശ്രമിച്ചു വരുന്നതായി ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു. ഇന്നലത്തെ ലൈവ് ന്യൂസ് ബ്രീഫിംഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകത്തിലെ ടോപ്പ് കമ്പനികളുമായി ഇക്കാര്യം ചർച്ച ചെയ്തു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ആപ്പിലൂടെ കൊറോണ ബാധിച്ചിട്ടുണ്ടെന്ന് സെൽഫ് ഡിറ്റക്ഷൻ നടത്തിയവർക്ക് തങ്ങളുടെ മൊബൈൽ ഫോണിൽ ഇക്കാര്യം സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. ഇവരുടെ അടുത്ത് ഒരു പരിധിയിലധികം സമയം ചെലവഴിക്കുന്നവർക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു യെല്ലോ അലർട്ട് മൊബൈലിലൂടെ ലഭിക്കും.

സെൽഫ് ഡിറ്റക്ഷൻ നടത്തിയയാൾക്ക് മെഡിക്കൽ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചാൽ ലഭിക്കുന്നത് റെഡ് അലർട്ടായിരിക്കും. ഇങ്ങനെ അലർട്ട് ലഭിക്കുന്നവർ ക്വരൻ്റിനിൽ പോവണം. ബ്ളൂടൂത്ത് ടെക്നോളജി ഉപയോഗിച്ചുള്ള ഈ സംവിധാനം ഗൂഗിളും ആപ്പിളുമായി കണക്ട് ചെയ്തിരിക്കുന്ന മൊബൈൽ ഫോണുകളിലൂടെയാണ് ലഭ്യമാക്കാൻ ശ്രമിക്കുന്നത്. ലോക്ക് ഡൗൺ നീക്കുന്നതിനു മുമ്പ് അതിനു സമാനമായ ഫലപ്രദമായ സംവിധാനം നടപ്പാക്കാനാണ് ഗവൺമെൻ്റ് ശ്രമിക്കുന്നതെന്ന് മാറ്റ് ഹാനോക്ക് വ്യക്തമാക്കി.

 

 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

Other News