Wednesday, 22 January 2025

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ 35 ശതമാനത്തോളം ചുരുങ്ങുമെന്ന് ചാൻസലറുടെ മുന്നറിയിപ്പ്. രാജ്യം നേരിടുന്ന പ്രതിസന്ധി സത്യസന്ധതയോടെ അറിയിക്കുകയാണെന്ന് റിഷി സുനാക്ക്

ബ്രിട്ടൺ നേരിടുന്നത് സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ചാൻസലർ റിഷി സുനാക്ക് വ്യക്തമാക്കി. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ 35 ശതമാനത്തോളം രണ്ടാം ക്വാർട്ടറിൽ ചുരുങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. രാജ്യത്തെ എല്ലാ ബിസിനസുകളും മുഴുവൻ പൗരന്മാരുടെയും ജീവിത മാർഗങ്ങളും സംരക്ഷിക്കാൻ ഗവൺമെൻ്റിന് കഴിഞ്ഞെന്നു വരില്ല. വരാനിരിക്കുന്നത് ഇതിലും ബുദ്ധിമുട്ടേറിയ സമയമാണ്. രാജ്യം നേരിടുന്ന പ്രതിസന്ധി ജനങ്ങളുമായി സത്യസന്ധതയോടെ പങ്കുവെയ്ക്കുന്നത് ഉചിതമാണെന്ന് ചാൻലർ പറഞ്ഞു.

മൂന്നു മാസത്തെ ലോക്ക് ഡൗണും തുടർന്ന് മൂന്നു മാസത്തോളം നീളുന്ന ഭാഗികമായ നിയന്ത്രണങ്ങളും മൂലം രാജ്യത്തെ ജിഡിപിയിൽ 35.1 ശതമാനം ഇടിവാണ് ജൂൺ അവസാനത്തോടെ പ്രതീക്ഷിക്കുന്നത്. തൊഴിലില്ലായ്മ 10 ശതമാനം ഉയരും. പൊതുകടം 273 ബില്യൺ പൗണ്ടായി മാറും. രണ്ടു മില്യണിലധികം ജോലികൾ നഷ്ടപ്പെട്ടേക്കാം. ഇത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശമായ നിലയിലേയ്ക്കാവും രാജ്യത്തെ നയിക്കുന്നത്.

ഈ തിരിച്ചടികൾ താത്ക്കാലികം മാത്രമായിരിക്കുമെന്നും സമ്പദ് വ്യവസ്ഥ ക്രമേണ പൂർവ്വസ്ഥിതിയിലെത്തുമെന്നും ചാൻസലർ പറഞ്ഞു. ഗവൺമെൻ്റ് പ്രഖ്യാപിച്ചിരിക്കുന്ന സപ്പോർട്ട് പാക്കേജുകൾ രാജ്യത്തെ ജനതയെ സംരക്ഷിക്കും. വേണ്ട സമയത്ത് തക്കതായ നടപടികൾ ഗവൺമെൻ്റ് കൈക്കൊള്ളും. റിഷി സുനാക്ക് ഇന്നത്തെ ലൈവ് ന്യൂസ് ബ്രീഫിംഗിൽ വ്യക്തമാക്കി.

 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

 

Other News