ഇന്ത്യയിൽ സേവനമനുഷ്ഠിച്ച വേൾഡ് വാർ 2 ക്യാപ്റ്റൻ നൂറാം ജന്മദിനത്തിൽ എൻഎച്ച്എസിനായി ഫണ്ട് റെയിസിംഗിലൂടെ ഇതുവരെ സ്വരൂപിച്ചത് 7.4 മില്യൺ പൗണ്ട്. സംഭാവന നല്കാൻ ജസ്റ്റ് ഗിവിംഗ് പേജിൽ ഒരു സമയമെത്തിയത് 90,000 പേർ.

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ക്യാപ്റ്റൻ ടോം മൂർ തൻ്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് മനസിൽ കണ്ടത് എൻഎച്ച്എസിലെ ചാരിറ്റികൾക്കായി 1,000 പൗണ്ട് സ്വരൂപിക്കുക എന്നതായിരുന്നു. തൻ്റെ ജന്മദിനമായ ഏപ്രിൽ 30 ഓടെ ഈ ലക്ഷ്യം സാധിക്കാനായി ബെഡ് ഫോർഡ് ഷയറിലുള്ള വീടിൻ്റെ ഗാർഡനിൽ 100 ലാപ്പ് വാക്കിംഗ് ഫ്രെയിമിൻ്റെ സഹായത്താൽ നടക്കുകയെന്നതായിരുന്നു പദ്ധതി. ഏപ്രിൽ 9 ന് തുടങ്ങിയ ഫണ്ട് റെയിസിംഗ് മണിക്കൂറുകൾക്കകം ലക്ഷ്യം കണ്ടു. എന്നാൽ പിന്നീട് സംഭവിച്ചത് ക്യാപ്റ്റൻ ടോം മൂർ സ്വപ്നത്തിൽ പോലും കരുതാത്ത കാര്യങ്ങളായിരുന്നു. ആയിരങ്ങളാണ് ടോം മൂറിൻ്റെ ജസ്റ്റ് ഗിവിംഗ് പേജിലേയ്ക്ക് സംഭാവന നല്കാൻ ഒഴുകിയെത്തിയത്. ഫണ്ട് റെയിസിംഗിൻ്റെ ആറാം ദിനമായ ഇന്നു രാവിലെ തന്നെ ഡൊണേഷൻ തുക 5 മില്യൺ പൗണ്ട് എത്തിയപ്പോൾ സന്തോഷം പ്രകടിപ്പിച്ച് ക്യാപ്റ്റൻ ടോം മൂർ ട്വീറ്റ് ചെയ്തിരുന്നു.

Captain Tom Moore's 100th Birthday Walk for the NHS - Just Giving page link

ഗുഡ് മോർണിംഗ് ബ്രിട്ടൺ ഷോയിൽ ഇന്നു രാവിടെ ക്യാപ്റ്റൻ ടോം മൂറിന് പിന്തുണ അറിയിച്ച പിയേഴ്സ് മോർഗൻ, അദ്ദേഹത്തിന് നൈറ്റ് ഹുഡ് നല്കി ആദരിക്കണമെന്ന് അഭ്യർത്ഥിച്ചു. കൂടാതെ 10,000 പൗണ്ട് പിയേഴ്സ് മോർഗൻ സംഭാവനയും നല്കി. ഇപ്പോഴത്തെ കണക്കനുസരിച്ച് ഡൊണേഷൺ 7.4 മില്യൺ പൗണ്ട് കടന്നു കഴിഞ്ഞു. യോർക്ക് ഷയറിലെ കീത്തലിയിലാണ് അദ്ദേഹം ജനിച്ചത്. 1940 ൽ ഓഫീസറായി കമ്മീഷൻ ചെയ്യപ്പെട്ട ടോം മൂർ ഇൻഡ്യയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രതീക്ഷയുടെ തിരിനാളങ്ങൾ അണഞ്ഞിട്ടില്ല... ഈ കൈയടികൾ മനസിന് കുളിർമ പകരും... ക്രോയ്ഡോണിലെ ഇൻ്റൻസീവ് കെയറിൽ നിന്നും കൊറോണ രോഗം സുഖപ്പെട്ട ജോതി കേശവിനെ യാത്രയാക്കുന്ന മാലാഖാമാർ. വീഡിയോ കാണാം.

 

 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

Other News