Wednesday, 22 January 2025

എൻഎച്ച്എസ് ചാരിറ്റിയ്ക്ക് 29 കാരനായ ദി ഡ്യൂക്ക് ഓഫ് വെസ്റ്റ് മിൻസ്റ്റർ വ്യക്തിപരമായി നല്കിയത് 12.5 മില്യൺ പൗണ്ട് സംഭാവന.

29 കാരനായ ദി ഡ്യൂക്ക് ഓഫ് വെസ്റ്റ് മിൻസ്റ്റർ ഹ്യൂ ഗ്രോസ്നോവർ 12.5 മില്യൺ പൗണ്ട് എൻഎച്ച്എസ് ചാരിറ്റിയ്ക്കായി സംഭാവന നല്കി. എൻഎച്ച്എസിലെ ഫ്രണ്ട് ലൈൻ സ്റ്റാഫ് നടത്തുന്ന സ്തുത്യർഹമായ സേവനത്തിനുള്ള തൻ്റെ പിന്തുണയാണ് ഈ സംഭാവനയെന്ന് ഗ്രോസ് നോവർ വ്യക്തമാക്കി. പ്രിൻസ് ജോർജിൻ്റെ ഗോഡ്ഫാദറായ ഗ്രോസ്നോവറിന് 10 ബില്യൺ പൗണ്ടിൻ്റെ ആസ്തിയുണ്ടെന്ന് കണക്കാക്കുന്നു. ഗ്രോസ് നോവർ ഗ്രൂപ്പിൻ്റെ പ്രോപ്പർട്ടി നെറ്റ് വർക്ക് 60 രാജ്യങ്ങളിൽ 1500 ഇടങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ്. ഗ്രോസ്നോവറിൻ്റെ ഇരുപത്തിയൊന്നാം ജന്മദിനം 5 മില്യൺ പൗണ്ട് ചെലവഴിച്ചാണ് നടത്തിയത്. ചെഷയറിലെ അദ്ദേഹത്തിൻ്റെ ഫാമിലി എസ്റ്റേറ്റ് 10,872 ഏക്കറിലാണ് പരന്നു കിടക്കുന്നത്.

റോയൽ ഫാമിലിയുമായി അടുത്ത ബന്ധമുള്ള ഡ്യൂക്ക് ഓഫ് വെസ്റ്റ് മിൻസ്റ്ററിന് തൻ്റെ പിതാവിൽ നിന്ന് ലഭിച്ചത് 9 ബില്യൺ പൗണ്ടിൻ്റെ കുടുംബസ്വത്തായിരുന്നു. 2016 ൽ വെസ്റ്റ് മിനിസ്റ്ററിലെ ആറാമത്തെ ഡ്യൂക്കായ ജെറാൾഡ് കാവൻഡിഷ് ഗ്രോസ് നോവർ 64 മത്തെ വയസിൽ ഹാർട്ട് അറ്റാക്കിനെ തുടർന്ന് മരണമടഞ്ഞതോടെ ഏഴാമത്തെ ഡ്യൂക്കായി ഏകമകനായ ഹ്യൂ ഗ്രോസ് നോവർ സ്ഥാനമേൽക്കുകയായിരുന്നു.

 

 

XAVIERS CHARTERED ACCOUNTANTS

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

Other News