Wednesday, 22 January 2025

കോവിഡ് സുഖപ്പെട്ട 106 വയസുള്ള ഗ്രേറ്റ് ഗ്രാൻഡ് മദറിനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

യുകെയിൽ കൊറോണ രോഗത്തെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ പേഷ്യൻ്റിനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 106 വയസുള്ള ഗ്രേറ്റ് ഗ്രാൻഡ് മദറായ കോണി റ്റിഷൻ ആണ് രോഗവിമുക്തി നേടിയത്. രണ്ടു ലോകമഹായുദ്ധങ്ങൾക്കും സാക്ഷിയായ കോണി റ്റിഷൻ കഴിഞ്ഞ മാസമാണ് ന്യൂമോണിയ മൂലം അഡ്മിറ്റായത്. തുടർന്നുള്ള പരിശോധനയിൽ കോവിഡ് 19 ഇൻഫെക്ഷൻ സ്ഥിരീകരിച്ചിരുന്നു. മൂന്നാഴ്ച നീണ്ട ഹോസ്പിറ്റൽ വാസത്തിനൊടുവിൽ ഡോക്ടർമാർ കോണി റ്റിഷന് 'ഓൾ ക്ലിയർ' നല്കി.

ബിർമ്മിങ്ങാം സിറ്റി ഹോസ്പിറ്റലിലാണ് കോണി റ്റിഷൻ അഡ്മിറ്റായിരുന്നത്. തൻ്റെ കുടുംബാംഗങ്ങളെ കാണാനുള്ള തിടുക്കത്തിലാണ് അവർ. ഡാൻസിലും സൈക്ളിംഗിലും ഗോൾഫിലും തത്പരയായിരുന്ന കോണി റ്റിഷൻ വളരെ ഊർജ്ജസ്വലമായാണ് ജീവിതം നയിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറിൽ ഹിപ്പ് ഓപ്പറേഷൻ കഴിഞ്ഞ കോണി റ്റിഷൻ അഞ്ചു പേരുടെ ഗ്രാൻഡ് മദറും എട്ടു പേരുടെ ഗ്രേറ്റ് ഗ്രാൻഡ് മദറുമാണ്. ഓപ്പറേഷനു ശേഷം 30 ദിവസത്തിനുള്ളിൽ അവർ നടക്കാനും തുടങ്ങിയിരുന്നു.

 

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

XAVIERS CHARTERED ACCOUNTANTS

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

Other News