Tuesday, 03 December 2024

ഫണ്ട് റെയിസിംഗിൽ റൊക്കോർഡിട്ട് 99 കാരനായ വേൾഡ് വാർ 2 ക്യാപ്റ്റൻ. എൻഎച്ച്എസിനായി ഇതുവരെ സ്വരൂപിച്ചത് 12 മില്യൺ പൗണ്ട്.

എൻഎച്ച്എസ് ചാരിറ്റികൾക്കായുള്ള ഫണ്ട് റെയിസിംഗ് പങ്കെടുക്കുന്ന 99 കാരനായ വേൾഡ് വാർ 2 ക്യാപ്റ്റൻ വാർത്തകളിൽ നിറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ക്യാപ്റ്റൻ ടോം മൂർ തൻ്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് മനസിൽ കണ്ടത് എൻഎച്ച്എസിലെ ചാരിറ്റികൾക്കായി 1,000 പൗണ്ട് സ്വരൂപിക്കുക എന്നതായിരുന്നു. തൻ്റെ ജന്മദിനമായ ഏപ്രിൽ 30 ഓടെ ഈ ലക്ഷ്യം സാധിക്കാനായി ബെഡ് ഫോർഡ് ഷയറിലുള്ള വീടിൻ്റെ ഗാർഡനിൽ 100 ലാപ്പ് വാക്കിംഗ് ഫ്രെയിമിൻ്റെ സഹായത്താൽ നടക്കുകയെന്നതായിരുന്നു പദ്ധതി.

ഏപ്രിൽ 9 ന് തുടങ്ങിയ ഫണ്ട് റെയിസിംഗ് മണിക്കൂറുകൾക്കകം ലക്ഷ്യം കണ്ടു. ആയിരങ്ങളാണ് ടോം മൂറിൻ്റെ ജസ്റ്റ് ഗിവിംഗ് പേജിലേയ്ക്ക് സംഭാവന നല്കാൻ ഒഴുകിയെത്തിയത്. ഫണ്ട് റെയിസിംഗിൻ്റെ ആറാം ദിനം കഴിഞ്ഞപ്പോൾ തുക 12 മില്യൺ പൗണ്ട് കടന്നു. യോർക്ക് ഷയറിലെ കീത്തലിയിലാണ് അദ്ദേഹം ജനിച്ചത്. 1940 ൽ ഓഫീസറായി കമ്മീഷൻ ചെയ്യപ്പെട്ട ടോം മൂർ ഇൻഡ്യയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

Other News