Wednesday, 22 January 2025

ബ്രിട്ടണിൽ പുതിയ ഇൻഫെക്ഷനുകളിൽ 12 ശതമാനം കുറവ്. ഹോസ്പിറ്റലുകളിൽ ആവശ്യത്തിന് ഇൻറൻസീവ് കെയർ ബെഡുകൾ സജ്ജമായി

ബ്രിട്ടണിൽ കൊറോണ വൈറസ് ക്രൈസിസ് അതിൻ്റെ ഏറ്റവും കൂടിയ തീവ്രതയിൽ എത്തിക്കഴിഞ്ഞതായി കരുതുന്നതായും ഇതിൽ സ്ഥിരീകരണം ലഭിക്കാൻ സമയമെടുക്കുമെന്നും ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി വ്യക്തമാക്കി. കഴിഞ്ഞ നാലു ദിവസങ്ങളിലെ മരണസംഖ്യ ഒരേ നിലയിലാണ്. ബ്രിട്ടണിൽ രേഖപ്പെടുത്തിയിരിക്കുന്നപുതിയ ഇൻഫെക്ഷനുകളിൽ 12 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ഫെബ്രുവരിയിൽ കൊറോണ വ്യാപനം ആരംഭിച്ചതിനു ശേഷം ഏപ്രിൽ 10 നാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടത്. അതിനു ശേഷമുള്ള കണക്കുകൾ പ്രകാരം വ്യാപനത്തിൻ്റെ തോത് ഒരേ നിരക്കിലോ അതിലും താഴേയ്ക്കോ ഉള്ള ട്രെൻഡാണ് കാണിക്കുന്നത്.

ഹോസ്പിറ്റലുകളെല്ലാം കൂടുതൽ രോഗികളെ സ്വീകരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇൻറൻസീവ് കെയറുകളിൽ ബെഡുകളുടെ എണ്ണം ഇരട്ടിയോളമായിട്ടുണ്ട്. ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ലണ്ടനിലെ താത്കാലിക നൈറ്റിംഗേൽ ഹോസ്പിറ്റലിൽ 16 രോഗികൾ മാത്രമാണുള്ളത്. എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് ക്രൈസിസിനെ നേരിടാൻ വേണ്ട രീതിയിൽ സജ്ജമാകാൻ കഴിഞ്ഞു എന്നതിൻ്റെ സൂചനയാണിത്.

 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

Other News