Tuesday, 03 December 2024

ബ്രിട്ടണിൽ ലോക്ക് ഡൗൺ മൂന്നാഴ്ചത്തേയ്ക്ക് നീട്ടി. നിയന്ത്രണങ്ങൾ നീക്കിയാൽ കൊറോണ വ്യാപന നിരക്ക് ഉയർന്നേക്കാമെന്നും കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കും നയിക്കാമെന്നും ഗവൺമെൻ്റിന് ഉപദേശം.

ബ്രിട്ടണിൽ നിലവിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കുറഞ്ഞത് മൂന്നാഴ്ചത്തേയ്ക്ക് നീട്ടി. ഇന്നത്തെ ലൈവ് ന്യൂസ് ബ്രീഫിംഗിലാണ് പ്രധാനമന്ത്രിയുടെ ചുമതലയുള്ള ഫോറിൻ സെക്രട്ടറി ഡൊമനിക് റാബ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ കോബ്ര കമ്മിറ്റിയുടെ മീറ്റിംഗ് അദ്ദേഹത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്നു. നിയന്ത്രണങ്ങൾ നീക്കിയാൽ കൊറോണ വ്യാപന നിരക്ക് ഉയർന്നേക്കാമെന്നും കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കും നയിക്കാമെന്നും ഗവൺമെൻ്റിന് ഉപദേശം ലഭിച്ചതായി ഡോമനിക് റാബ് പറഞ്ഞു.

നിലവിലെ കണക്കനുസരിച്ച് കൊറോണ ഇൻഫെക്ഷനുള്ള ഒരു രോഗിയിൽ നിന്ന് ഒന്നിൽ താഴെ ആളുകളിലേയ്ക്ക് മാത്രമേ രോഗം പകരുന്നുള്ളൂ എന്നതാണ് യുകെയിലെ സ്ഥിതി. എൻഎച്ച്എസിൽ ചികിത്സ ആവശ്യമുള്ള രോഗികൾക്ക് അതിനുള്ള സൗകര്യം ഒരുക്കുന്നതിന് കൊറോണ ഇൻഫെക്ഷൻ നിരക്ക് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. അതല്ലെങ്കിൽ രോഗികളുടെ ബാഹുല്യം മൂലം എൻഎച്ച്എസ് തകരുന്ന അവസ്ഥയുണ്ടാകുമെന്നും തുടർന്നുണ്ടാകുന്ന പ്രതിസന്ധികൾ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ കൂടുതൽ മോശമായ അവസ്ഥയിൽ എത്തിക്കുമെന്നും ഡോമനിക് റാബ് പറഞ്ഞു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ അഞ്ചിന മാനദണ്ഡങ്ങളാണ് ഗവൺമെൻ്റ് മാർഗരേഖയായി സ്വീകരിച്ചിരിക്കുന്നത്.
1. എൻഎച്ച്എസിൽ എല്ലാ കൊറോണ രോഗികളെയും ചികിത്സിക്കുന്നതിനാവശ്യമായ സൗകര്യങ്ങളും ഒരുക്കങ്ങളും ഉണ്ടാവണം.
2. ദിവസേനയുള്ള മരണസംഖ്യയിൽ സ്ഥിരമായ കുറവ് ഉണ്ടാവണം.
3. ഇൻഫെക്ഷൻ നിരക്ക് മാനേജ് ചെയ്യാവുന്ന നിലയിലേയ്ക്ക് എത്തി എന്നതിന് ഉപോത്ബലകമായ ഡേറ്റ ലഭ്യമാകണം.
4. ആവശ്യമായ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറും കൊറോണ ടെസ്റ്റിനുള്ള സൗകര്യങ്ങളും ലഭ്യമായിരിക്കണം.
5. നിയന്ത്രണങ്ങൾ നീക്കിയാൽ കൊറോണ ഇൻഫെക്ഷൻ ഇനിയൊരു പീക്ക് സൃഷ്ടിക്കില്ലെന്ന ഉറപ്പ് തത്വത്തിൽ ഉണ്ടാവണം.

 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

Other News