Thursday, 07 November 2024

PPE ഗൈഡ് ലൈനിൽ യുടേണുമായി പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട്. ഗൗണുകൾ വീണ്ടും ഉപയോഗിക്കുകയോ അതല്ലെങ്കിൽ പ്ളാസ്റ്റിക് ഏപ്രൺ പകരം ഉപയോഗിക്കുകയോ ചെയ്യാൻ നിർദ്ദേശം

എൻഎച്ച്എസിലെ സ്റ്റാഫിനുള്ള പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറിൽ ഷോർട്ടേജ് ഉണ്ടാകുമെന്ന അനുമാനത്തെ തുടർന്ന് PPE ഗൈഡ് ലൈനിൽ പുതിയ നിർദ്ദേശങ്ങൾ പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് പുറപ്പെടുവിച്ചു. കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിന് ഫുൾ ലെംഗ്ത് വാട്ടർപ്രൂഫ് സർജിക്കൽ ഗൗൺ ഉപയോഗിക്കണമെന്ന മാർഗനിർദ്ദേശത്തിലാണ് മാറ്റം വരുത്തിയത്. ഗൗണുകൾ വീണ്ടും ഉപയോഗിക്കുകയോ അല്ലെങ്കിൽ ഗൗണില്ലാതെ തന്നെ ചികിത്സ നല്കാനും പുതിയ ഗൈഡ് ലൈൻ ആവശ്യപ്പെടുന്നു. ഗൗണിന് പകരം പ്ളാസ്റ്റിക് ഏപ്രണായാലും മതിയെന്നും നിർദ്ദേശമുണ്ട്.

എൻഎച്ച്എസിൽ ഗൗണിൻ്റെ സ്റ്റോക്ക് കുറവാണെന്ന് ഹെൽത്ത് സെക്രട്ടറി ഇന്നലെ സൂചിപ്പിച്ചിരുന്നു. 55,000 എണ്ണം ഇന്നലെത്തന്നെ എത്തുമെന്നും അദ്ദേഹം അറിയിച്ചു. മാനുഫാക്ചറർ സിംഗിൾ യൂസ് ഐറ്റമെന്ന് ക്ലാസിഫൈ ചെയ്തിട്ടുള്ളവയാണെങ്കിലും ഇക്കാര്യത്തിൽ തത്കാലം വിട്ടുവീഴ്ചകൾ ആവശ്യമാണെന്ന നിർദ്ദേശം ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് പുറപ്പെടുവിച്ചതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

Other News