Tuesday, 24 December 2024

കൊറോണ ഭേദമായവർ രോഗപ്രതിരോധശേഷി നേടുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ. ടെസ്റ്റുകൾക്കായി കൂടുതൽ ഇൻവെസ്റ്റ് ചെയ്യുന്നതിനെതിരെ ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ്.

കൊറോണ ഒരിക്കൽ ബാധിച്ചവർക്ക് വീണ്ടും ഇൻഫെക്ഷനുണ്ടാവില്ലെന്ന് സ്ഥാപിക്കാൻ തക്ക മെഡിക്കൽ ഡാറ്റ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ സൂചിപ്പിച്ചു. രോഗം ഭേദമായവരിൽ രോഗ പ്രതിരോധശേഷി രൂപപ്പെടുമെന്നതിനും ഉപോത്ബലകമായ തെളിവുകൾ ലഭിച്ചിട്ടില്ല. ആൻറിബോഡി ടെസ്റ്റുകൾ നടത്തി ലോക്ക് ഡൗണിൽ ഇളവു നൽകാനുള്ള ശ്രമങ്ങൾ ഫലപ്രദമാകില്ലെന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അഭിപ്രായപ്പെട്ടു. ഇത്തരം ടെസ്റ്റുകൾക്കായി കൂടുതൽ ഇൻവെസ്റ്റ് ചെയ്യുന്നതിനെതിരെ ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

യുകെ ഗവൺമെൻറ് 3.5 മില്യൺ സീറോളജി ടെസ്റ്റുകൾ വാങ്ങിയിരുന്നു. ബ്ളഡ് പ്ളാസ്മയിലുള്ള ആൻറിബോഡിയെ കണ്ടെത്താനുള്ളതാണ് ഈ ടെസ്റ്റ്. എന്നാൽ ഈ ടെസ്റ്റും വൈറസ് ബാധയുണ്ടായോ എന്നറിയാൻ പര്യാപ്തമല്ല എന്നാണ് നിഗമനം. രോഗപ്രതിരോധ ശേഷി ലഭിച്ചവർക്ക് ഇമ്മ്യൂണിറ്റി പാസ്പോർട്ട് നല്കുന്ന നയം പരാജയമാകുമെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ചീഫ് പറയുന്നത്. ഇറ്റലിയിൽ രോഗം സുഖപ്പെട്ടവരിൽ 10 ശതമാനത്തിനു മാത്രമാണ് കോവിഡ് - 19 ആൻ്റിബോഡി ശരീരത്തിൽ രൂപപ്പെട്ടത്.
 

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

Other News