വിദേശ രാജ്യങ്ങളിൽ നിന്ന് യുകെ ദിനംപ്രതി എത്തുന്നത് ശരാശരി 15,000 പേർ. എയർപോർട്ടുകളിൽ യാതൊരു ഹെൽത്ത് സ്ക്രീനിംഗുമില്ല.
ബ്രിട്ടണിലേയ്ക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ആഴ്ചയിൽ 105,000 ഓളം യാത്രക്കാർ എത്തുന്നതായി ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വെളിപ്പെടുത്തി. ദിനംപ്രതി ശരാശരി 15,000 പേർ എന്ന നിരക്കിൽ. എന്നാൽ എയർപോർട്ടുകളിൽ യാതൊരു ഹെൽത്ത് സ്ക്രീനിംഗുമിവർക്കില്ല. കൊറോണ വൈറസ് വ്യാപകമായിട്ടുള്ള അമേരിക്ക, ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നും എത്തുന്നവർക്കു പോലും യാതൊരു പരിശോധനയോ ക്വാരൻറിനോ ഏർപ്പെടുത്തിയിട്ടില്ല. ബ്രിട്ടീഷ് പൗരന്മാരോട് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഗവൺമെൻ്റ് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഒരു എയർപോർട്ട് പോലും അടച്ചിട്ടില്ല.
വൈറസ് വ്യാപകമായിട്ടുള്ളതിനാൽ ബ്രിട്ടണിലേയ്ക്ക് വരുന്നവരുടെ എണ്ണം കാര്യമായ മാറ്റമൊന്നും ഉണ്ടാക്കില്ലെന്ന് മാറ്റ് ഹാനോക്ക് പറഞ്ഞു. എയർപോർട്ടുകളിൽ എത്തുന്നവരുടെ സംഖ്യയിൽ കാര്യമായ കുറവ് വന്നിട്ടുള്ളതിനാലാണ് പതിവ് സ്ക്രീനിംഗ് നടത്താത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ലണ്ടൻ ഹീത്രുവിൽ എത്തുന്ന യാത്രക്കാരിൽ 2019 നെ അപേക്ഷിച്ച് മാർച്ചിൽ 52 ശതമാനം കുറവാണ് ഉണ്ടായത്. ഏപ്രിലിൽ ഇത് 90 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്.
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE