ലോക്ക് ഡൗൺ നീക്കാനുള്ള രഹസ്യ മാസ്റ്റർ പ്ളാൻ അണിയറയിൽ... മെയ് 11 മുതൽ പ്രൈമറി, ജിസിഎസ്ഇ, നഴ്സറികൾ തുടങ്ങിയവ ഭാഗികമായി തുറന്നേക്കും. രണ്ടാം ഘട്ടം മെയ് 25 നും മൂന്നാം ഘട്ടം ജൂൺ 15 നും നടപ്പാക്കിയേക്കും.
ബ്രിട്ടണിൽ കൊറോണ ഇൻഫെക്ഷനെ നിയന്ത്രണ വിധേയമാക്കാൻ നടപ്പിൽ വരുത്തിയിരിക്കുന്ന സമ്പൂർണ ലോക്ക് ഡൗണിൽ ഇളവു വരുത്താനുള്ള മാസ്റ്റർ പ്ളാൻ ഗവൺമെൻ്റ് സയൻ്റിസ്റ്റുകൾ മുന്നോട്ട് വച്ചതായി ഡെയ്ലി മെയിലും മിററും അടക്കമുള്ള മീഡിയകൾ റിപ്പോർട്ട് ചെയ്തു. റെഡ്, ആംബർ, ഗ്രീൻ ട്രാഫിക് ലൈറ്റ് സിസ്റ്റമാണ് രഹസ്യ പ്ളാനിൽ ഉള്ളത്. മെയ് 11 മുതലാണ് ഇത് നടപ്പിലാക്കാൻ പദ്ധതിയിടുന്നത്. റെഡ് ഫേസിൽ പ്രൈമറി, ജിസിഎസ്ഇ, എ ലെവൽ ക്ളാസുകൾ, നഴ്സറികൾ, വെയർഹൗസുകൾ, ക്ളോത്ത് ഷോപ്പുകൾ എന്നിവ പാർട്ട്ടൈംമായി തുറന്നേക്കും. ഈ ഫേസിൽ അത്യാവശ്യ കാറ്റഗറിയിൽ വരാത്ത ഏതാനും സർവീസുകളും ചെറുകിട ബിസിനസുകളും ഭാഗികമായി പ്രവർത്തനമാരംഭിക്കും. അത്യാവശ്യമല്ലാത്ത യാത്രകൾ ജനങ്ങൾ ഒഴിവാക്കണം.
മെയ് 25 മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആംബർ ഫേസിൽ സ്കൂളുകൾ തുറക്കും. എന്നാൽ സോഷ്യൽ ഡിസ്റ്റൻസിംഗ് ഫോളോ ചെയ്യണം. 50 ൽ താഴെ സ്റ്റാഫുകളുള്ള ബിസിനസുകൾ പ്രവർത്തനം പുനരാരംഭിക്കും. പബ്ളിക് ട്രാൻസ്പോർട്ടിൽ ഫേസ് മാസ്ക് ധരിച്ച് യാത്ര ചെയ്യണം. റെസ്റ്റോറൻറുകൾ തുറക്കുമെങ്കിലും സീറ്റുകൾ നിശ്ചിത അകലത്തിലായിരിക്കണം.
ജൂൺ 15 ആണ് ഗ്രീൻ ഫേസ് പ്ളാൻ ചെയ്യുന്നത്. വെഡിംഗ്, ഫ്യൂണറൽ എന്നിവയിൽ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ അനുമതി നല്കും. സിനിമകൾ, തീയറ്ററുകൾ, സ്പോർട്സ് വെന്യൂകൾ എന്നിവ തുറന്ന് പ്രവർത്തനമാരംഭിക്കും. പബ്ബുകൾ നിയന്ത്രണങ്ങളോടെ തുറക്കും. പബ്ളിക് ട്രാൻസ്പോർട്ടിൽ ഫേസ് മാസ്ക് ധരിക്കണമെന്ന നിയന്ത്രണം തുടരും. ജിമ്മുകൾ തുറക്കുമെങ്കിലും ഹൈ ലെവൽ സാനിറ്റേഷൻ ഉറപ്പാക്കണം.
70 വയസിൽ കൂടുതൽ പ്രായമുള്ളവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഷീൽഡിംഗ് തുടരും. എന്നാൽ ലോക്ക് ഡൗൺ എക്സിറ്റ് പ്ളാനിൽ ക്യാബിനറ്റിനുള്ളിൽ അഭിപ്രായ ഐക്യം ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് പോകുമെന്നതിനാൽ എത്രയും പെട്ടെന്ന് നിയന്ത്രണങ്ങൾ നീക്കണമെന്നാണ് ചാൻസലർ അടക്കമുള്ളവർ ആവശ്യപ്പെടുന്നത്. എന്നാൽ ഹെൽത്ത് സെക്രട്ടറിയും മറ്റു ചില മന്ത്രിമാരും ലോക്ക് ഡൗൺ തുടരുന്നതാണ് അഭികാമ്യമെന്ന അഭിപ്രായമാണ് മുന്നോട്ട് വയ്ക്കുന്നത്.
ഇന്നത്തെ ലൈവ് ന്യൂസ് ബ്രീഫിംഗിൽ എഡ്യൂക്കേഷൻ സെക്രട്ടറി സ്കൂൾ റീ ഓപ്പൺ ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ ഒരു മറുപടി നല്കിയില്ല. ലോക്ക് ഡൗണിൽ ഇളവു വരുത്താൻ ഗവൺമെൻ്റ് മാനദണ്ഡമായി പ്രഖ്യാപിച്ചിരിക്കുന്ന അഞ്ച് മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരിക്കും തീരുമാനങ്ങൾ കൈക്കൊള്ളുകയെന്ന് ഗാവിൻ വില്യംസൺ പറഞ്ഞു.
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE