Monday, 23 December 2024

ആശ്വാസത്തോടെ ബ്രിട്ടൺ... മരണ നിരക്കിൽ ഇന്ന് വീണ്ടും കുറവു രേഖപ്പെടുത്തി. ലോക്ക് ഡൗൺ പെട്ടെന്ന് മാറ്റുന്നത് രണ്ടാമതൊരു കൊറോണ വേവിന് ഇടയാക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ്.

ബ്രിട്ടണിൽ കൊറോണ മരണസംഖ്യയിൽ ഇന്ന് വീണ്ടും കുറവു രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ ഉണ്ടായ മരണങ്ങൾ കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് കാണിക്കുന്നത്. എന്നാൽ ലോക്ക് ഡൗൺ പെട്ടെന്ന് മാറ്റുന്നത് രണ്ടാമതൊരു കൊറോണ വേവിന് ഇടയാക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് കരുതുന്നു. നിയന്ത്രങ്ങൾ ഉടൻ നീക്കുന്നതു മൂലം കൂടുതൽ മരണങ്ങളും വൻ സാമ്പത്തിക പ്രതിസന്ധിയുമായിരിക്കും സൃഷ്ടിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കോവിഡ് ബാധയിൽ നിന്ന് മുക്തനായ ശേഷം കൺട്രി റെസിഡൻസായ ചെക്കേഴ്സിൽ വിശ്രമിക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊവിഡ്- 19 നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന് ഇതുമായി ബന്ധപ്പെട്ട് ഡെയ്ലി അപ്ഡേറ്റ് ഗവൺമെൻ്റിൽ നിന്ന് ലഭിക്കുന്നുണ്ട്. മെഡിക്കൽ ടീമിൻ്റെ നിർദ്ദേശമനുസരിച്ച് മാത്രമേ ഡൗണിംഗ് സ്ട്രീറ്റിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്ന കാര്യം ബോറിസ് തീരുമാനിക്കുകയുള്ളൂ. അദ്ദേഹത്തിൻ്റെ അഭാവത്തിൽ ഫോറിൻ സെക്രട്ടറി ഡോമനിക് റാബ് തുടർന്നും പ്രധാനമന്ത്രിയുടെ ചുമതലകൾ നിർവ്വഹിക്കും.

Other News