കൊറോണ രോഗികളെ പരിചരിക്കാൻ എത്നിക് മൈനോറിറ്റി സ്റ്റാഫുകൾ നിർബന്ധിക്കപ്പെടുന്നു. സാധാരണ ഡ്യൂട്ടിയിൽ നിന്ന് മാറ്റി കോവിഡ് വാർഡിലേയ്ക്ക് ഇവരെ പ്രത്യേകം നിയോഗിക്കുന്നു. വിവേചനം നടക്കുന്നുവെന്ന് ബിർമ്മിങ്ങാം ഹോസ്പിറ്റലിലെ ഇക്വാലിറ്റി ഹെഡിൻ്റെ വെളിപ്പെടുത്തൽ
കൊറോണ വൈറസ് ബാധിച്ച് ബ്ളാക്ക്, ഏഷ്യൻ മൈനോറിറ്റി കമ്മ്യൂണിറ്റിയിൽപ്പെട്ട ഫ്രണ്ട് ലൈൻ എൻഎച്ച്എസ് സ്റ്റാഫുകൾ കൂടുതലായി മരിക്കുന്നതായുള്ള റിപ്പോർട്ടിനെക്കുറിച്ച് ബ്രിട്ടണിൽ അന്വേഷണം നടക്കുന്നതിനിടയിൽ എൻഎച്ച്എസിലെ സ്റ്റാഫ് റീഡിപ്ളോയ്മെൻറിൽ വിവേചനം നടക്കുന്നതായി ആരോപണം ഉയരുന്നു. കൊറോണ രോഗികളെ പരിചരിക്കാൻ എത്നിക് മൈനോറിറ്റി സ്റ്റാഫുകൾ നിർബന്ധിക്കപ്പെടുന്നുവെന്നാണ് ഒരു സീനിയർ നഴ്സിൻ്റെ വെളിപ്പെടുത്തൽ. കൂടെ ജോലി ചെയ്യുന്ന വൈറ്റ് സ്റ്റാഫിനേക്കാൾ കൂടുതലായി സാധാരണ ഡ്യൂട്ടിയിൽ നിന്ന് മാറ്റി കോവിഡ് വാർഡിലേയ്ക്ക് ഇവരെ പ്രത്യേകം നിയോഗിക്കുന്നു. തീർച്ചയായും ഇക്കാര്യത്തിൽ വിവേചനം നടക്കുന്നുവെന്ന് ബിർമ്മിങ്ങാം കമ്യൂണിറ്റി ഹോസ്പിറ്റലിലെ ഇക്വാലിറ്റി, ഡൈവേഴ്സിറ്റി, ഹ്യൂമൻ റൈറ്റ്സിൻ്റെ ഹെഡ് കരോൾ കൂപ്പർ തുറന്നടിച്ചു.
കോവിഡ് പോസിറ്റീവായി മരണപ്പെട്ട ആദ്യ 10 ഡോക്ടർമാരും ബ്ളാക്ക്, ഏഷ്യൻ ബാക്ക് ഗ്രൗണ്ടിൽപ്പെട്ടവരായിരുന്നു. ഇതു വരെ മരിച്ച ഫ്രണ്ട് ലൈൻ സ്റ്റാഫിൽ 70 ശതമാനവും എത്നിക് മൈനോറിറ്റി വിഭാഗത്തിലുള്ളവരാണ്. നിലവിലെ അവസ്ഥയിൽ എൻഎച്ച്എസ് ഫ്രണ്ട് ലൈനിൽ ജോലി ചെയ്യുന്ന ബ്ളാക്ക്, ഏഷ്യൻ മൈനോറിറ്റി എത്നിക് സ്റ്റാഫുകൾ തികഞ്ഞ പരിഭ്രാന്തിയിലാണെന്ന് കരോൾ കൂപ്പർ പറഞ്ഞു.
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS