Monday, 23 December 2024

എൻഎച്ച്എസിലെ ഫ്രണ്ട് ലൈൻ സ്റ്റാഫിൻ്റെ ജീവനുകൾ വിലപ്പെട്ടതല്ലേ?... യൂറോപ്യൻ യൂണിയൻ്റെ PPE സ്കീമിൽ ചേരാനുള്ള ഇ മെയിൽ ക്ഷണം ബ്രിട്ടീഷ് ഗവൺമെൻ്റ് കണ്ടില്ല!. യുകെ വെയർഹൗസുകളിൽ നിന്ന് PPE യൂറോപ്യൻ രാജ്യങ്ങൾ വാങ്ങുന്നു.

എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫിന് ആവശ്യമായ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറ് ലഭ്യമാക്കാനുള്ള സുവർണാവസരം ബ്രിട്ടൺ പാഴാക്കിയതായി വിമർശനമുയരുന്നു. വെൻ്റിലേറ്റുകൾ, പ്രൊട്ടക്ടീവ് എക്യുപ്മെൻറ്, ടെസ്റ്റിംഗ് കിറ്റുകൾ എന്നിവ വൻതോതിൽ വാങ്ങാൻ യൂറോപ്യൻ യൂണിയൻ തയ്യാറാക്കിയ സ്കീമിൽ ചേരാനുള്ള ക്ഷണം മാർച്ചിൽ ഇമെയിൽ വഴി ബ്രിട്ടീഷ് ഗവൺമെൻ്റിന് നല്കിയിരുന്നതായി യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കി. എന്നാൽ ഇതിൽ പങ്കെടുക്കേണ്ടതില്ലെന്ന് ബ്രിട്ടൺ തീരുമാനിക്കുകയായിരുന്നുവെന്നും കമ്മീഷൻ സൂചിപ്പിച്ചു.

ബ്രിട്ടണെ PPE സ്കീമിലേയ്ക്ക് യൂറോപ്യൻ യൂണിയൻ ക്ഷണിച്ചിരുന്നെന്നും എന്നാൽ അതുമായി ബന്ധപ്പെട്ട ഇമെയിൽ 'കമ്യൂണിക്കേഷൻ കൺഫ്യൂഷൻ' കാരണം കണ്ടില്ലെന്നുമാണ് ഡൗണിംഗ് സ്ട്രീറ്റ് പറയുന്നത്. PPE വാങ്ങുന്നതിനായി യുകെ ഗവൺമെൻറ് സ്വന്തം നിലയിൽ നടപടികൾ സ്വീകരിച്ചു വരികയായിരുന്നെന്നും ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. എന്നാൽ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വന്നതും ആൻറി ഇയു മനോഭാവവുമാണ് ഈ സ്കീമിൽ നിന്ന് മുഖം തിരിക്കാൻ പ്രേരിപ്പിച്ചതെന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്.

ടർക്കിയിൽ നിന്ന് ഓർഡർ ചെയ്തിരുന്ന പ്രൊട്ടക്ടീവ് എക്യുപ്മെൻ്റിൻ്റെ കാര്യത്തിലും പരസ്പര വിരുദ്ധമായ വസ്തുതകളാണ് പുറത്തു വരുന്നത്. ശനിയാഴ്ച ലൈവ് ന്യൂസ് ബ്രീഫിംഗിൽ ക്യാബിറ്റ് മിനിസ്റ്റർ റോബർട്ട് ജെൻറിക്ക് അറിയിച്ചത് ഞായറാഴ്ച 400,000 ഗൗണടക്കം 84 ടൺ PPE എത്തുമെന്നാണ്. എന്നാൽ ഇതിനുള്ള ഓർഡർ നല്കിയത് ഞായറാഴ്ച മാത്രമാണ്. തുടർന്ന് പേപ്പർ വർക്കിൻ്റെ സേഫ്റ്റി ചെക്കിൻ്റെയും പേരിൽ ഓർഡർ താമസിക്കുകയും ചെയ്തിരിക്കുകയാണ്.

എൻഎച്ച്എസിൽ PPE ഷോർട്ടേജ് മൂലം ഫ്രണ്ട് ലൈൻ സ്റ്റാഫുകൾ ട്രീറ്റ്മെൻറിന് വിസമ്മതിക്കേണ്ടി വരുമെന്ന് യൂണിയനുകൾ ഗവൺമെൻ്റിന് മുന്നറിയിപ്പ് നല്കിയിരുന്നു. യുകെയിലെ വെയർഹൗസുകളിൽ മില്യൺ കണക്കിന് PPE യുടെ സ്റ്റോക്ക് ഉണ്ടെന്നും അവ എൻഎച്ച്എസിന് നല്കാനായി നിരവധി ചെറുകിട ഇടത്തരം കമ്പനികൾ ഗവൺമെൻ്റിനെ സമീപിച്ചിട്ടും അനുകൂലമായ മറുപടിയൊന്നും ലഭിച്ചില്ലെന്നും സൂചനയുണ്ട്. ഈ PPE മറ്റു യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളത്.

 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

Other News