Sunday, 06 October 2024

എൻഎച്ച്എസിലെ ഹെൽത്ത് സർച്ചാർജ് ഒഴിവാക്കുന്ന കാര്യം ഹോം ഓഫീസിൻ്റെ പരിധിയിൽ വരുന്ന കാര്യമെന്ന് ഡോമനിക് റാബ്. ബ്രിട്ടണിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് ഈ വർഷം മുഴുവൻ തുടർന്നേക്കാം.

എൻഎച്ച്എസിൽ സേവനമനുഷ്ഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഹെൽത്ത് സർച്ചാർജ് ഒഴിവാക്കുന്ന കാര്യം തൻ്റെ പരിധിയിൽ വരുന്ന കാര്യമല്ലെന്ന് ഫോറിൻ സെക്രട്ടറി ഡൊമനിക് റാബ് ന്യൂസ് ബ്രീഫിംഗിൽ പറഞ്ഞു. ഇത് ഹോം ഓഫീസാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബറിന് മുമ്പ് വിസ അവസാനിക്കുന്ന എൻഎച്ച്എസ് സ്റ്റാഫുകൾക്ക് കാലാവധി ഒരു വർഷം സൗജന്യമായി നീട്ടി നല്കുമെന്ന് ഹോം സെക്രട്ടറി പ്രിറ്റി പട്ടേൽ അറിയിച്ചിരുന്നു. എന്നാൽ ഇത് ടിയർ 2 വർക്കിംഗ് വിസാ കാറ്റഗറിക്ക് മാത്രമേ ബാധകമാകൂ എന്നാണ് കരുതുന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ ബ്രിട്ടണിൽ ഏർപ്പെടുത്തിയിരിക്കുന്ന സോഷ്യൽ ഡിസ്റ്റൻസിംഗ് ഉടൻ ഇളവു ചെയ്യാൻ സാധ്യതയില്ലെന്ന് സൂചന. കുറെയൊക്കെ നിയന്ത്രണങ്ങൾ ഈ വർഷം മുഴുവൻ തുടർന്നേക്കാമെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ അഡ് വൈസർ ക്രിസ് വിറ്റി ഇന്നലത്തെ ലൈവ് ന്യൂസ് ബ്രീഫിംഗിൽ പറഞ്ഞു. സാധാരണ രീതിയിലേയ്ക്ക് ജനജീവിതം മടങ്ങിയെത്തണമെങ്കിൽ കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം. ഇതിനായി വാക്സിനോ മരുന്നുകളോ വികസിപ്പിച്ചെടുക്കണം. കൊറോണ ഇൻഫെക്ഷനുണ്ടായാലും ജീവഹാനിയുണ്ടാകുന്നതിൽ നിന്ന് തടയുന്നതോ അതല്ലെങ്കിൽ രോഗം വരാതെ തടയുന്നതോ ആയ മരുന്നുകൾ ആവശ്യമാണ്. ചീഫ് മെഡിക്കൽ അഡ് വൈസർ വ്യക്തമാക്കി.
 

Other News