Thursday, 07 November 2024

ലോക്ക് ഡൗണിലുള്ളവർ വിറ്റമിൻ ഡി സപ്ളിമെൻറ് എടുക്കണമെന്ന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട്. വീടുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാത്തത് ദോഷകരമാകാം.

ലോക്ക് ഡൗൺ മൂലം ജനങ്ങൾ വീടുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാത്തത് ദോഷകരമാകാമെന്ന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്കി. ഇതിനു പരിഹാരമായി വിറ്റമിൻ ഡി സപ്ളിമെൻറ് എടുക്കണമെന്ന് നിർദ്ദേശം നല്കിയിട്ടുണ്ട്. സൂര്യപ്രകാശം ത്വക്കിൽ ലഭ്യമാകുന്നതിലൂടെ ശരീരത്തിൽ വിറ്റമിൻ ഡി സൃഷ്ടിക്കപ്പെടുകയാണ് സാധാരണ ഗതിയിൽ ചെയ്യുന്നത്. ദിവസവും 10 മില്ലിഗ്രാം വിറ്റമിൻ ഡി സപ്ളിമെൻ്റ് എടുക്കണമെന്നാണ് ഹെൽത്ത് എക് പേർട്ടുകൾ പറയുന്നത്.

ശരീരത്തിൽ കാൽഷ്യവും ഫോസ്ഫേറ്റും ലഭ്യമാകാൻ വിറ്റമിൻ ഡി സഹായിക്കുന്നു. അസ്ഥികളെയും പല്ലുകളെയും മസിലുകളെയും ആരോഗ്യത്തോടെ നിലനിർത്താൻ ഇവ ആവശ്യമാണ്. എന്നാൽ വിറ്റമിൻ ഡി കൊറോണ ഇൻഫെക്ഷനിൽ നിന്ന് പ്രതിരോധിക്കാൻ കൂടുതൽ ശേഷി നല്കുന്നുവെന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്നാണ് വിദഗ്ദർ പറയുന്നത്. എഗ്ഗ് യോക്ക്, റെഡ് മീറ്റ്, ഓയിലി ഫിഷ് എന്നിവയും വിറ്റമിൻ ഡി പ്രദാനം ചെയ്യുന്നവയാണ്‌.

Other News