Monday, 23 December 2024

ബ്രിട്ടൺ ഇക്കണോമിക്ക് ഷോക്കിൽ... ബഡ്ജറ്റ് കമ്മി 260 ബില്യൺ പൗണ്ടിലേയ്ക്ക്. 2019 - 20 ൽ മാത്രം 48.7 ബില്യൺ പൗണ്ട്.

കഴിഞ്ഞ നൂറ്റാണ്ടുകളിലൊന്നും അഭിമുഖീകരിക്കാത്ത വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ കടന്നു പോകുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്കൽ സ്റ്റഡീസ് വെളിപ്പെടുത്തി. ബഡ്ജറ്റ് കമ്മി 260 ബില്യൺ പൗണ്ടിലേയ്ക്ക് ഉയർന്നു കഴിഞ്ഞു. 2019 - 20 ൽ മാത്രം 48.7 ബില്യൺ പൗണ്ടിൻ്റെ കമ്മിയാണ് നേരിടുന്നത്. എന്നാൽ ഇത് കൊറോണ വ്യാപനം തുടങ്ങുന്നതിന് മുൻപുള്ള സംഖ്യകളാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പോൾ ജോൺസൺ പറഞ്ഞു. ബ്രിട്ടൺ വൻ ഇക്കണോമിക് ഷോക്കിലൂടെയാണ് കടന്നു പോകുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ടോപ്പ് പോളിസി മേക്കേഴ്സും അഭിപ്രായപ്പെട്ടു.

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ചുരുങ്ങുന്നതും ഇത്രയും ആഴത്തിലും ത്വരിതഗതിയിലും തകർച്ചയെ നേരിടുന്നതും സമാധാനകാലത്ത് അടുത്ത നൂറ്റാണ്ടുകളിൽ സംഭവിച്ചിട്ടില്ല. എന്നാൽ കൊറോണ വൈറസ് ബാധയിൽ നിന്ന് രാജ്യം മുക്തമായാൽ ബ്രിട്ടീഷ് ഇക്കോണമി വീണ്ടും പഴയ സ്ഥിതിയിലേയ്ക്ക് അതിവേഗം തന്നെ തിരിച്ചുവരുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.

ഗവൺമെൻ്റിൻ്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മിയായി കണക്കാക്കുന്നത്. നിലവിലുള്ള കണക്കുകളിൽ കൊറോണ ക്രൈസിസിനെ നേരിടാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക പാക്കേജിനെ കണക്കിലെടുത്തിട്ടില്ല.

 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

Other News