Wednesday, 22 January 2025

ലോകത്തിലേയ്ക്ക് ഒരുമിച്ചെത്തി... മാലാഖമാർ പറന്നകന്നതും ഒന്നിച്ച് തന്നെ... നഴ്സുമാരായ ഇരട്ടകൾ കൊറോണ മൂലം മരണമടഞ്ഞു

ഇരട്ടകളായ നഴ്സുമാർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. സൗതാംപ്ടൺ ജനറൽ ഹോസ്പിറ്റലിലെ നഴ്സായിരുന്ന 38 കാരിയായ ചിൽഡ്രൻസ് നഴ്സ് കേയ്റ്റി ഡേവിസ് ചൊവ്വാഴ്ചയാണ് മരണമടഞ്ഞത്. കേയ്റ്റിയുടെ ഇരട്ട സഹോദരിയും മുൻ നേഴ്സുമായ എമ്മ ഇന്ന് വിട പറഞ്ഞു. ഇരുവരും സൗതാംപ്ടൺ ജനറൽ ഹോസ്പിറ്റലിൽ വച്ചാണ് രോഗത്തിന് കീഴടങ്ങിയത്. ലോകത്തിലേയ്ക്ക് ഒന്നിച്ചെത്തിയ തങ്ങൾ ഒന്നിച്ചു തന്നെ മടങ്ങുമെന്ന് ഇരുവരും പറയുമായിരുന്നുവെന്ന് സഹോദരിയായ സോയി അനുസ്മരിച്ചു. ഇവർ ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. രണ്ടു പേർക്കും ആരോഗ്യ സംബന്ധമായ മറ്റ് പ്രശ്നങ്ങളും ഉണ്ടായിരുന്നു.

സൗതാംപ്ടൺ ഹോസ്പിറ്റലിൽ ചൈൽഡ് ഹെൽത്ത് റിസ്ക് ആൻഡ് സേഫ്റ്റി ലീഡായാണ് കേയ്റ്റി ഡേവിസ് ജോലി ചെയ്തിരുന്നത്. ഇതുവരെ 121 ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വർക്കേഴ്സ് കൊറോണ ബാധിച്ചു മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.

Other News