ബ്രിട്ടണിലെ കൊറോണ ഇൻഫെക്ഷൻ പീക്ക് കഴിഞ്ഞതായി അനുമാനം. എൻഎച്ച്എസിൽ സർജറികളും അപ്പോയിൻ്റ്മെൻറുകളും പുനരാരംഭിക്കാൻ സാധ്യത. റീഡിപ്ളോയ്മെൻ്റ് പ്ളാൻ അടുത്തയാഴ്ച പ്രഖ്യാപിക്കും
കൊറോണ ഇൻഫെക്ഷൻ പീക്ക് ബ്രിട്ടണിൽ കഴിഞ്ഞതായുള്ള അനുമാനത്തിൻ്റെ അടിസ്ഥാനത്തിൽ എൻഎച്ച്എസിൽ സർജറികളും അപ്പോയിൻ്റ്മെൻറുകളും പുനരാരംഭിക്കാൻ സാധ്യത തെളിയുന്നു. മിക്ക പ്രൈവറ്റ് ഹോസ്പിറ്റലുകളിലും ഇപ്പോൾ രോഗികൾ ഇല്ല. എൻഎച്ച്എസിൽ തന്നെ 40,000 ബെഡുകൾ ലഭ്യമാണ്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഓപ്പറേഷനുകളും സാധാരണ അപ്പോയിൻ്റുകളുമെല്ലാം എൻഎച്ച്എസ് നിറുത്തി വച്ചിരുന്നു. ചികിത്സ ആവശ്യമുള്ള നിരവധി രോഗികൾക്ക് അതിനുള്ള അവസരം നിലവിൽ ലഭിക്കാത്ത സാഹചര്യമാണുള്ളത്. കോവിഡ് മൂലമുള്ള ഹോസ്പിറ്റൽ അഡ്മിഷനുകളിൽ കുറവു വന്നതിനാൽ എൻഎച്ച്എസ് സാധാരണ നിലയിലേയ്ക്ക് മടങ്ങാൻ തയ്യാറെടുക്കുന്നുവെന്ന ശുഭ സൂചനയാണ് ലഭിക്കുന്നത്.
ക്യാൻസർ രോഗികൾക്ക് ചികിത്സയോ രോഗനിർണയമോ നടക്കാത്ത സാഹചര്യങ്ങൾ നിലവിലുണ്ട്. ഇത് നിരവധി ജീവനുകൾ അപകടത്തിലാക്കാൻ സാധ്യതയുണ്ട്. അടുത്തയാഴ്ച ലഭ്യമായ ട്രീറ്റ്മെൻ്റ് കപ്പാസിറ്റി വേണ്ട രീതിയിൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട റിലീസ് ആൻഡ് റീഡിപ്ളോയ്മെൻറ് പ്ളാൻ എൻഎച്ച്എസ് പ്രസിദ്ധീകരിക്കും. കോവിഡ് പേഷ്യൻ്റ് അല്ലാത്തവർക്കും ചികിത്സ ലഭ്യമാക്കുന്നതിനു സുരക്ഷിതമായ സാഹചര്യമൊരുക്കുന്ന നടപടികൾ ഇതിൽ പ്രഖ്യാപിക്കും. കൊറോണ ഇൻഫെക്ഷൻ ഭയന്ന് ചികിത്സ ആവശ്യമുള്ളവർപ്പോലും ഹോസ്പിറ്റലിൽ പോകുന്നത് ഒഴിവാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആക്സിഡൻറ് ആൻഡ് എമർജൻസിയിലെ രോഗികളുടെ എണ്ണം കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആംബുലൻസിൽ ഹോസ്പിറ്റലിലേയ്ക്ക് പോകുന്നതിന് രോഗികൾ വിസമ്മതിക്കുന്നതായി പാരാമെഡിക്കൽ സ്റ്റാഫുകൾ വെളുപ്പെടുത്തി.
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE