Wednesday, 22 January 2025

ആരോഗ്യ പ്രശ്നങ്ങളുള്ളവർ ചികിത്സ നേടാൻ വിമുഖത കാണിക്കരുതെന്ന് എൻഎച്ച്എസ്. ആക്സിഡൻ്റ് ആൻഡ് എമർജൻസികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ 50 ശതമാനം കുറവ്

എൻഎച്ച്എസ് ഹോസ്പിറ്റലുകളിലെ ആക്സിഡൻ്റ് ആൻഡ് എമർജൻസികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ ഏപ്രിലിൽ 50 ശതമാനത്തിൻ്റെ കുറവുണ്ടായി. കൊറോണ ഇൻഫെക്ഷൻ ഭയന്ന് മിക്കവരും ഹോസ്പിറ്റൽ സന്ദർശനം ഒഴിവാക്കുന്നത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുമെന്ന് ഡോക്ടർമാരും ഹെൽത്ത് ഒഫീഷ്യൽസും മുന്നറിയിപ്പ് നല്കി. പത്തിൽ നാല് പേരും കഴിയുമെങ്കിൽ ജിപികളിലെ അപ്പോയിൻ്റുമെൻ്റുകളും ഒഴിവാക്കുകയാണ്. ഹാർട്ട് അറ്റാക്കിനും സ്ട്രോക്കിനും ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വൻകുറവ് വന്നിട്ടുണ്ട്. ചികിത്സ സമയത്ത് നൽകുന്നതിൽ അലംഭാവം പാടില്ലെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് അഭിപ്രായപ്പെട്ടു.

2019 മാർച്ചിൽ 2.1 മില്യൺ ആളുകൾ ആക്സിഡൻ്റ് ആൻഡ് എമർജൻസി സേവനം പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ ഈ വർഷം മാർച്ചിൽ 1.5 മില്യണാളുകൾ മാത്രമേ എത്തിയിട്ടുള്ളൂവെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ഡാറ്റാ വ്യക്തമാക്കുന്നു. കൊറോണ സമയത്തും ഹെൽത്ത് സർവീസ് ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു കാമ്പയിൻ അടുത്തയാഴ്ച ആരംഭിക്കാൻ എൻഎച്ച്എസ് പദ്ധതിയിടുന്നുണ്ട്. ക്യാൻസർ സ്ക്രീനിംഗ്, മറ്റേണിറ്റി അപ്പോയിൻ്റ്മെൻ്റ്, മെൻ്റൽ ഹെൽത്ത് സപ്പോർട്ട് എന്നിവ താമസിപ്പിക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്കി,

Other News