Saturday, 23 November 2024

മൈഗ്രൻ്റ് നഴ്സുമാർക്കും ഡോക്ടർമാർക്കും ഏർപ്പെടുത്തിയിരിക്കുന്ന ഹെൽത്ത് സർച്ചാർജ് റിവ്യൂ ചെയ്യുമെന്ന് ഹോം സെക്രട്ടറി പ്രിതി പട്ടേൽ

എൻഎച്ച്എസ് ഫ്രണ്ട് ലൈനിൽ ജോലി ചെയ്യുന്ന സ്റ്റാഫുകൾക്ക് അനുയോജ്യമായ ജോലി സാഹചര്യങ്ങൾ ഗവൺമെൻറ് ഒരുക്കുമെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രിതി പട്ടേൽ അറിയിച്ചു. മൈഗ്രൻ്റ് നഴ്സുമാർക്കും ഡോക്ടർമാർക്കും ഏർപ്പെടുത്തിയിരിക്കുന്ന ഹെൽത്ത് സർച്ചാർജ് റിവ്യൂ ചെയ്യുമെന്ന് അവർ വ്യക്തമാക്കി. എൻഎച്ച്എസിലെ ഹെൽത്ത് സർവീസ് ഉപയോഗപ്പെടുത്തുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന സർച്ചാർജ് നീക്കണമെന്ന ആവശ്യത്തോട് ഇന്നലത്തെ ഡൗണിംഗ് സ്ട്രീറ്റ് ന്യൂസ് ബ്രീഫിംഗിലാണ് ഹോം സെക്രട്ടറി പ്രതികരണമറിയിച്ചത്.

യൂറോപ്യൻ ഇക്കണോമിക് ഏരിയയയ്ക്ക് പുറത്തു നിന്നുള്ള മൈഗ്രൻ്റ് സ്റ്റാഫിന് ഏർപ്പെടുത്തിയിരുന്ന നിലവിലെ 400 പൗണ്ട് ഹെൽത്ത് സർച്ചാർജ് ഡിസംബറിൽ 625 പൗണ്ടാക്കാനുള്ള നിർദ്ദേശം പരക്കെ വിമർശനത്തിന് ഇടയാക്കിയിരുന്നു. സ്റ്റാഫുകളുടെ കുടുംബാംഗങ്ങളും സർച്ചാർജ്‌ നല്കേണ്ടി വരുന്നതിനാൽ ഇത് വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്.

എൻഎച്ച്എസിൽ സേവനമനുഷ്ഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഹെൽത്ത് സർച്ചാർജ് ഒഴിവാക്കുന്ന കാര്യം ഹോം ഓഫീസാണ് തീരുമാനിക്കേണ്ടതെന്ന് ഫോറിൻ സെക്രട്ടറി ഡൊമനിക് റാബ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒക്ടോബറിന് മുമ്പ് വിസ അവസാനിക്കുന്ന എൻഎച്ച്എസ് സ്റ്റാഫുകൾക്ക് കാലാവധി ഒരു വർഷം സൗജന്യമായി നീട്ടി നല്കുമെന്ന് ഹോം സെക്രട്ടറി പ്രിറ്റി പട്ടേൽ മാർച്ച് ആദ്യം അറിയിച്ചിരുന്നു. എന്നാൽ ഇത് ടിയർ 2 വർക്കിംഗ് വിസാ കാറ്റഗറിക്ക് മാത്രമേ ബാധകമാകൂ എന്നാണ് കരുതുന്നത്.
 

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News