Saturday, 11 January 2025

മിലിട്ടറിയുടെ യൂണിറ്റുകൾ കൊറോണ ടെസ്റ്റിംഗ് ആരംഭിച്ചു. കെയർ ഹോമുകളിലെത്തി സ്വാബുകൾ ശേഖരിക്കും. സജ്ജമാകുന്നത് 96 മൊബൈൽ യൂണിറ്റുകൾ

കൊറോണ വൈറസ് ബാധിത മേഖലകളിൽ സ്വാബ് ടെസ്റ്റുകൾ നടത്താൻ ആംഡ് ഫോഴ്സസിൻ്റെ മൊബൈൽ യൂണിറ്റുകളെ വിന്യസിക്കും. കെയർ ഹോമുകളിലും പ്രിസണുകളിലും പോലീസ് സ്റ്റേഷനുകളിലും ഒരുക്കുന്ന മൊബൈൽ യൂണിറ്റുകളിൽ പ്രത്യേക പരിശീലനം നേടിയ മിലിട്ടറി സ്റ്റാഫുകൾ സാമ്പിളുകൾ ശേഖരിക്കും. ലാബുകളിലേയ്ക്ക് പരിശോധനയ്ക്കയച്ച് 48 മണിക്കൂറിനുള്ളിൽ റിസൾട്ട് ലഭിക്കും. ഇതിനായി 96 യൂണിറ്റുകൾ സജ്ജമായിക്കൊണ്ടിരിക്കയാണെന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ അറിയിച്ചു. 11 യൂണിറ്റുകൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങി. സാലിസ്ബറി, കാർലിസിൽ, വാറ്റ് ഫോർഡ് എന്നിവിടങ്ങളിലാണ് ടെസ്റ്റിംഗ് തുടങ്ങിയത്. 210 കെയർ പ്രൊവൈ ഡേഴ്സിൽ നിന്ന് ശേഖരിച്ച വിവരമനുസരിച്ച് 159 ഇടങ്ങളിൽ ഒരൊറ്റ കെയർ വർക്കറിനു പോലും ടെസ്റ്റ് നടത്തിയിട്ടില്ല. കൂടാതെ ടെസ്റ്റിന് സാമ്പിൾ നൽകാനായി ദൂരസ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

ഏപ്രിൽ അവസാനത്തോടെ ദിവസേന 100,000 കൊറോണ ടെസ്റ്റുകൾ നടത്താനാണ് ഗവൺമെൻ്റ് പദ്ധതിയിട്ടിരിക്കുന്നത്. വെള്ളിയാഴ്ച 28,760 ടെസ്റ്റുകൾ നടത്തി. ശനിയാഴ്ച നടത്തിയ ടെസ്റ്റുകളുടെ എണ്ണം 29,058 ആയിരുന്നു. ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിൻ്റെ വാഹനങ്ങളിൽ ടെസ്റ്റിംഗ് സൗകര്യങ്ങൾ സജ്ജമാക്കി വരികയാണ്. ആർമിയിലെ റോയൽ എഞ്ചിനീയേഴ്സാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. 92 യൂണിറ്റുകൾ മിലിട്ടറി ഓപ്പറേറ്റ് ചെയ്യും. നാലെണ്ണത്തിൽ സിവിലിയൻ കോൺട്രാക്ടേഴ്സാണ് ടെസ്റ്റിംഗ് നടത്തുക.

 

 

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News