Saturday, 23 November 2024

പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഡൗണിംഗ് സ്ട്രീറ്റിൽ തിരിച്ചെത്തി. ഔദ്യോഗിക ചുമതലകൾ ഏറ്റെടുത്തു. ഇന്ന് രാവിലെ ക്യാബിനറ്റ് മീറ്റിംഗിൽ പങ്കെടുക്കും

ഡൗണിംഗ് സ്ട്രീറ്റിൽ ഇന്നലെ വൈകുന്നേരം 6.30 ന് എത്തിയ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഓഫീസ് ചുമതലകൾ ഏറ്റെടുത്തു. മിനിസ്റ്റീരിയൽ ജാഗ്വാറും പോലീസ് മോട്ടോർ കേഡിൻ്റെ അകമ്പടിയും ഇല്ലാതെ വോക്സ്വാഗൻ പീപ്പിൾസ് കാരിയറിൽ ആണ് അദ്ദേഹം എത്തിച്ചേർന്നത്. ഇന്ന് രാവിലെ 9.15 നുള്ള ക്യാബിനറ്റ് മീറ്റിംഗ് ബോറിസിൻ്റെ അദ്ധ്യക്ഷതയിൽ നടക്കും. ബോറിസിൻ്റെ അഭാവത്തിൽ പ്രധാനമന്ത്രിയുടെ ചുമതലകൾ വഹിച്ചിരുന്നത് ഫോറിൻ സെക്രട്ടറി ഡോമനിക് റാബായിരുന്നു. ബോറിസ് എത്തിയതോടെ ഡോമനിക് റാബ് ഓഫീസ് ചുമതലകൾ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പ്രധാനമന്ത്രി തിരിച്ചെത്തിയതോടെ കോവിഡുമായി ബന്ധപ്പെട്ട ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാകും. സയൻറിഫിക് അഡ് വൈസിൻ്റെ ആനുകൂല്യങ്ങൾ മുതലെടുത്ത് ലോക്ക് ഡൗണിൽ ചെറിയ തോതിലുള്ള ഇളവു നല്കാൻ ബോറിസ് ജോൺസൺ ശ്രമിക്കുമെന്നാണ് കരുതുന്നത്.

രാജ്യത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിക്കൊണ്ട് കോവിഡ് ബാധിതനായി ബോറിസ് ജോൺസൺ ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ 7 ദിവസം അഡ്മിറ്റായിരുന്നു. ഇതിൽ മൂന്നുദിവസം ഇൻ്റൻസീവ് കെയറിലായിരുന്നു അദ്ദേഹം. ഏപ്രിൽ 11 ന് ഡിസ്ചാർജായ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയുടെ കൺട്രി റെസിഡൻസായ ചെക്കേഴ്സിൽ സുഖം പ്രാപിച്ചു വരികയായിരുന്നു. ഇന്നത്തെ ഡൗണിംഗ് സ്ട്രീറ്റ് ന്യൂസ് ബ്രീഫിംഗിൽ പങ്കെടുക്കുന്ന കാര്യം ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് ബോറിസ് ജോൺസൺ തീരുമാനിക്കും.

For more news please click here

 

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News