Saturday, 11 January 2025

ഡൗണിംഗ് സ്ട്രീറ്റിലേയ്ക്ക് ബേബിയെത്തി... പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ പാർട്ണർ കാരി സിമണ്ട്സ് ആൺകുട്ടിയ്ക്ക് ജന്മം നല്കി.

പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ പാർട്ണർ കാരി സിമണ്ട്സ് ആൺകുട്ടിയ്ക്ക് ജന്മം നല്കി. ഇന്ന് രാവിലെ ലണ്ടനിലെ ഹോസ്പിറ്റലിലാണ് കുഞ്ഞ് പിറന്നത്. കാരി സിമണ്ട്സും കുട്ടിയും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് പ്രധാനമന്തിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു. എൻഎച്ച്എസിലെ മറ്റേണിറ്റി ടീമിൻ്റെ സ്തുത്യർഹമായ സേവനത്തിന് ബോറിസ് ജോൺസണും നന്ദി അറിയിച്ചു. തിങ്കളാഴ്ചയാണ് ബോറിസ് ജോൺസൺ കോവിഡിൽ നിന്ന് മുക്തനായി ഡൗണിംഗ് സ്ട്രീറ്റിൽ തിരിച്ചെത്തിയത്. കാരി സിമണ്ട്സും കൊറോണയുടെ ലക്ഷണങ്ങളെത്തുടർന്ന് ഐസൊലേറ്റ് ചെയ്തിരുന്നു.

Other News