Wednesday, 22 January 2025

ഇംഗ്ലണ്ടിലെ സ്കൂൾ റീഓപ്പണിംഗ് ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് എഡ്യൂക്കേഷൻ സെക്രട്ടറി ഗാവിൻ വില്യംസൺ. സ്കൂൾ ഇയർ 6, 10, 12 ക്ലാസുകൾ ആദ്യം പുനരാരംഭിക്കണമെന്ന് ഹെഡ് ടീച്ചേഴ്സ് യൂണിയൻ

ഇംഗ്ലണ്ടിലെ സ്കൂൾ റീ ഓപ്പണിംഗ് ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് എഡ്യൂക്കേഷൻ സെക്രട്ടറി ഗാവിൻ വില്യംസൺ വ്യക്തമാക്കി. എന്നാൽ ഇതു സംബന്ധിച്ച തീരുമാനം സയൻ്റിഫിക് അഡ് വൈസ് അനുസരിച്ച് മാത്രമേ എടുക്കുകയുള്ളൂ. എല്ലാ ക്ലാസുകളും ഒരുമിച്ച് വീണ്ടും തുടങ്ങുകയെന്നത് നിലവിലെ പ്രത്യേക സാഹചര്യത്തിൽ പ്രയോഗികമല്ല. ഇയർ ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും കുട്ടികൾക്ക് ക്ലാസ്സുകൾ പുനരാരംഭിക്കുക. മിക്കവാറും സ്കൂളുകൾ ഓൺ ലൈൻ ക്ലാസുകൾ നടത്തുന്നുണ്ടെങ്കിലും അവയിൽ പങ്കെടുക്കാൻ കഴിയാത്തവരെയും പഠനത്തിൽ കൂടുതൽ പിന്തുണ ആവശ്യമായ കുട്ടികളുടെയും കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സ്കൂൾ തുറക്കുന്ന തിയതി മുൻകൂട്ടി പ്രഖ്യാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

സ്കൂളുകൾ എത്രയും പെട്ടെന്ന് സുരക്ഷിതമായി തുറന്നു പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിന് പ്രയത്നിക്കുമെന്ന് ഗാവിൻ വില്യംസൺ പാർലമെൻ്ററി സെലക്ട് കമ്മിറ്റിയുടെ ഓൺലൈൻ സെഷനിൽ അറിയിച്ചു. സ്കൂൾ തുറക്കേണ്ട തിയതി സംബന്ധിച്ച് ആവശ്യമായ നോട്ടീസ് സ്കൂളുകൾക്ക് മുൻകൂർ നൽകുമെന്നും വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ ഇത് സഹായിക്കുമെന്നും എഡ്യൂക്കേഷൻ സെക്രട്ടറി പറഞ്ഞു.

സ്കൂൾ ഇയർ 6, 10, 12 ക്ലാസുകൾ ആദ്യം പുനരാരംഭിക്കണമെന്ന് ഹെഡ് ടീച്ചേഴ്സ് യൂണിയൻ ലീഡർ ജെഫ് ബാർട്ടൺ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായോഗിക തലത്തിൽ സ്കൂൾ റീ ഓപ്പണിംഗ് പറ്റിയ ഏറ്റവും അടുത്ത തിയതി ജൂൺ 1 ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News