Thursday, 21 November 2024

ലോക്ക് ഡൗണിൽ ഇളവു വരുത്തുന്നത് സംബന്ധിച്ച് അടുത്തയാഴ്ച മാർഗനിർദ്ദേശം പുറപ്പെടുവിക്കുമെന്ന് ബോറിസ് ജോൺസൺ. പൊതു സ്ഥലങ്ങളിൽ ഫേസ് മാസ്ക് ഉപയോഗം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി

ലോക്ക് ഡൗണിൽ ഇളവു വരുത്തുന്നത് സംബന്ധിച്ച് അടുത്തയാഴ്ച മാർഗനിർദ്ദേശം പുറപ്പെടുവിക്കുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചു. സയൻ്റിഫിക് അഡ് വൈസ് പരിഗണിച്ചുള്ള കാര്യങ്ങളാണ് ഗവൺമെൻറ് നടപ്പാക്കുക. നിലവിലെ സോഷ്യൽ ഡിസ്റ്റൻസിംഗ് അടക്കമുള്ള നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നത് ഗവൺമെൻ്റ് മുന്നോട്ട് വച്ചിരിക്കുന്ന അഞ്ചിന മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും. പൊതു സ്ഥലങ്ങളിൽ ഫേസ് മാസ്ക് ഉപയോഗം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഫേസ് മാസ്ക് നടപ്പാക്കുന്ന കാര്യം സയൻ്റിഫ് അഡ് വൈസിൽ ഇതുവരെയും മുൻഗണനാ വിഷയമായി പരിഗണിച്ചിട്ടില്ല. പബ്ളിക് ട്രാൻസ്പോർട്ടിലടക്കം പൊതു സ്ഥലങ്ങളിൽ ഫേസ്മാസ്ക് നിർബന്ധമാക്കണമെന്ന് പൊതുവേ ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. ലോക്ക് ഡൗണിൽ ഇളവു വരുത്തുന്ന ഘട്ടത്തെ അഭിമുഖീകരിക്കുമ്പോൾ ജനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും നൽകുവാൻ ഇത് പ്രയോജനകരമാകുമെന്ന് കരുതുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

ആഴ്ചകളുടെ ഇടവേളയ്ക്കു ശേഷം ഇന്നലെ ഡൗണിംഗ് സ്ട്രീറ്റിലെ ഡെയ്ലി ന്യൂസ് ബ്രീഫിംഗിൽ ബോറിസ് ജോൺസൺ പങ്കെടുത്തു. കൊറോണ ബാധിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ബോറിസ് രോഗമുക്തനായി തിങ്കളാഴ്ച മുതലാണ് പ്രധാനമന്ത്രിയുടെ ചുമതല വീണ്ടും ഏറ്റെടുത്തത്.

Other News