Friday, 10 January 2025

അടുത്ത ആറാഴ്ചത്തേയ്ക്കുള്ള പ്ളാനുകൾ എൻഎച്ച്എസ് പ്രഖ്യാപിച്ചു. ബ്ലാക്ക്, ഏഷ്യൻ മൈനോറിറ്റി കമ്മ്യൂണിറ്റിയിൽ നിന്നുള്ള സ്റ്റാഫിന് റിസ്ക് അസസ്മെൻറ് നടത്തും. ഔട്ട് പേഷ്യൻ്റ് അപ്പോയിൻ്റ്മെൻ്റുകളും സർജറികളും പുനരാരംഭിക്കും

കൊറോണ വൈറസ് വ്യാപനത്തിൻ്റെ രണ്ടാം ഘട്ടത്തെ നേരിടാൻ ബ്രിട്ടൺ ഒരുക്കങ്ങൾ തുടങ്ങി. ബ്രിട്ടൺ കൊറോണയുടെ പീക്കിനെ മറികടന്നതായി ബോറിസ് ജോൺസൺ വ്യാഴാഴ്ചത്തെ ലൈവ് ന്യൂസ് ബ്രീഫിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ അടഞ്ഞുകിടക്കുന്ന സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ തുറന്നു പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങൾ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. അടുത്ത ആറാഴ്ചത്തേയ്ക്കുള്ള പ്ളാനുകൾ എൻഎച്ച്എസ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി അടിയന്തിര ഔട്ട് പേഷ്യൻ്റ് അപ്പോയിൻ്റ്മെൻ്റുകളും സാധാരണ സർജറികളും പുനരാരംഭിക്കും.

ഹോസ്പിറ്റലുകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവു വന്നതോടെയാണ് പ്രവർത്തനം സാധാരണ നിലയിലേയ്ക്ക് തിരികെക്കൊണ്ടുവരാൻ എൻഎച്ച്എസ് ശ്രമം തുടങ്ങിയത്. സ്റ്റാഫുകൾ സമ്മർദ്ദമേറിയ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നതെന്ന് അവർക്കാവശ്യമായ സംരക്ഷണമൊരുക്കണമെന്നും എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അമാൻഡ പ്രിച്ചാർഡും നിർദ്ദേശിച്ചു. ബ്ലാക്ക്, ഏഷ്യൻ മൈനോറിറ്റി കമ്മ്യൂണിറ്റിയിൽ നിന്നുള്ള സ്റ്റാഫിന് റിസ്ക് അസസ്മെൻറ് നടത്തണമെന്നും സർക്കുലർ ഇറക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ച ഫ്രണ്ട് ലൈനിൽ ഭൂരിപക്ഷവും മൈനോറിറ്റി കമ്മ്യൂണിറ്റികളിൽപ്പെട്ടവരാണ് എന്ന റിപ്പോർട്ടിനെ തുടർന്നാണിത്.

ജിപികൾ തൽക്കാലം ഓൺലൈൻ കൺസൾട്ടേഷനാണ് നല്കുക. ഇലക്ടീവ് സർജറികൾ പുനരാരംഭിക്കുമ്പോൾ ദീർഘകാലമായി വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് മുൻഗണന ലഭിക്കും. ക്യാൻസർ സർജറികളും ട്രീറ്റ്മെൻറും രോഗികൾക്ക് ലഭ്യമാക്കും. ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് പേഷ്യൻ്റുകൾക്ക് വേണ്ട ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. വീടുകളിൽ ഷീൽഡിംഗിൽ ഉള്ള രോഗികളുമായി ജിപികൾ സമ്പർക്കം പുലർത്തും.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News