ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേര് മിഡിൽ നെയിം. ബോറിസിൻ്റെയും കാരിയുടെയും ബേബിയുടെ പേര് വിൽഫ്രെഡ് ലാവ്റി നിക്കോളാസ് ജോൺസൺ
പ്രധാനമന്ത്രി ബോറിസ് ജോൺസണും പാർട്ണർ കാരി സിമണ്ട്സും ഏപ്രിൽ 29 ന് ജനിച്ച തങ്ങളുടെ മകന് വിൽഫ്രെഡ് ലാവ്റി നിക്കോളാസ് ജോൺസൺ എന്ന് പേര് നല്കി. മിഡിൽ നെയ്മായ നിക്കോളാസ് എന്നത് ബോറിസ് ജോൺസൺ കൊറോണ ബാധിതനായി ലണ്ടനിലെ സെൻറ് തോമസ് ഹോസ്പിറ്റലിൽ കഴിഞ്ഞപ്പോൾ ചികിത്സിച്ച ഡോക്ടർമാരെ ആദരിക്കാനാണ് നല്കിയിരിക്കുന്നത്. ഡോ. നിക്ക് പ്രൈസ്, ഡോ. നിക്ക് ഹാർട്ട് എന്നിവരാണ് ഇൻറൻസീവ് കെയറിലായിരുന്ന ബോറിസിൻ്റെ ജീവൻ രക്ഷിക്കാൻ നേതൃത്വം നല്കിയതെന്ന് കാരി സിമണ്ട്സ് ട്വീറ്റ് ചെയ്തു.
വിൽഫ്രഡ് എന്നത് ബോറിസ് ജോൺസണിൻ്റെ ഗ്രാൻഡ് ഫാദറിൻ്റെ പേരാണ്. ലാവ്റി എന്നത് കാരി സിമണ്ട്സിൻ്റെ ഗ്രാൻഡ് ഫാദറിൻ്റെയും. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ മറ്റേണിറ്റി ടീമിൻ്റെ പിന്തുണയ്ക്ക് കാരി സിമണ്ട്സ് നന്ദി പ്രകാശിപ്പിച്ചു.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS