Tuesday, 09 July 2024

ബ്രിട്ടണിൽ കൊറോണ രോഗികൾക്ക് ബ്ളഡ് പ്ളാസ്മാ ട്രീറ്റ്മെൻറ് ആരംഭിക്കുന്നു. കോവിഡ് സുഖമായ 6,500 പേർ പ്ളാസ്മ നല്കാൻ സൈൻ അപ് ചെയ്തു. ചികിത്സ തുടങ്ങുന്നത് ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ

ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ കൊറോണ രോഗികളിൽ ബ്ളഡ് പ്ളാസ്മാ ട്രയൽ ഉടനാരംഭിക്കും. കോവിഡ് സുഖമായ 6,500 പേർ പ്ളാസ്മ നല്കാൻ സൈൻ അപ് ചെയ്തു കഴിഞ്ഞു. കോവിഡ് ഇൻഫെക്ഷനിൽ നിന്ന് മുക്തരായവരിൽ നിന്ന് ശേഖരിക്കുന്ന ബ്ളഡ് പ്ളാസമ കൊറോണ രോഗബാധിതരായവർക്ക് നല്കി അവരുടെ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ബ്ളഡിലെ ലിക്വിഡ് പാർട്ടായ കോൺവാൽസെൻ്റ് പ്ളാസ്മയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ആൻ്റിബോഡി നിറഞ്ഞ ഈ പ്ളാസ്മ കൊറോണ രോഗികൾക്ക് നല്കുന്നത് ത്വരിതഗതിയിലുള്ള രോഗമുക്തിയ്ക്ക് സഹായിക്കും.

കഴിഞ്ഞയാഴ്ച മുതൽ എൻഎച്ച്എസ് ബ്ളഡ് ആൻഡ് ട്രാൻസ് പ്ളാൻറ് ടീം കോവിഡ് മുക്തരായ രോഗികളിൽ നിന്ന് പ്ളാസ്മ ശേഖരിച്ച് തുടങ്ങി. കൊറോണ രോഗം സുഖപ്പെട്ട ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്കും പ്ളാസ്മ ദാനം ചെയ്തു. നിലവിൽ 143 രോഗികൾക്ക് നല്കാനാവശ്യമായ പ്ളാസ്മ ലഭ്യമായിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ പ്ളാസ്മാ ട്രാൻസ്ഫ്യൂഷൻ തുടങ്ങും.

പ്ളാസ്മാ ഡൊണേഷന് ഏകദേശം 45 മിനിട്ട് സമയമാണ് എടുക്കുന്നത്. ബ്ളഡ് മെഷീനിൻ്റെ സഹായത്തോടെ ഫിൽട്ടർ ചെയ്താണ് പ്ളാസ്മാ വേർതിരിക്കുന്നത്. ഈ പ്രകിയയെ പ്ളാസ്മാഫിറേസിസ് എന്നാണ് പറയുന്നത്. കോവിഡ് പോസിറ്റീവ് ആണ് എന്ന് ടെസ്റ്റ് റിസൽട്ട് ഉളളവരിൽ നിന്ന് മാത്രമേ പ്ളാസ്മ ശേഖരിക്കുകയുള്ളൂ. കൊറോണയിൽ നിന്ന് സുഖപ്പെട്ട് വരുന്നവരിൽ നിന്ന് 29 ദിവസത്തിനുശേഷമാണ് പ്ളാസ്മ സാധാരണയായി എടുക്കുന്നത്.

കൊറോണ ബാധിക്കുന്നവരിലെ ഇമ്മ്യൂൺ സിസ്റ്റം വൈറസിനെ പ്രതിരോധിക്കാൻ ആൻറിബോഡി ഉൽപാദിപ്പിക്കുവാൻ തുടങ്ങും. ഇതിന് ഏകദേശം ഒരു മാസം സമയം എടുക്കും. വീണ്ടും വൈറസ് ഇൻഫെക്ഷൻ ഉണ്ടായാൽ ചെറുത്തു നിൽക്കാനാണ് ശരീരം ആൻറിബോഡി തയ്യാറാക്കുന്നത്. ബ്ളഡ് പ്ളാസ്മാ ട്രാൻസ്ഫ്യൂഷൻ സാർസ്, മേർസ്, ഇബോള രോഗികളിൽ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.

ലണ്ടൻ ഹോസ്പിറ്റലിലെ ട്രയൽ വിജയകരമായാൽ ആഴ്ചയിൽ 10,000 യൂണിറ്റ് കോൺവാൽസെൻറ് പ്ളാസ്മ എൻഎച്ച്എസിന് നല്കാനുള്ള നാഷണൽ പ്രോഗ്രാം ലോഞ്ച് ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് എൻഎസ്എസ് ബ്ളഡ് ആൻഡ് ട്രാൻസ് പ്ളാൻ്റ് ടീം. ഇതുവഴി ആഴ്ചയിൽ 5000 കൊറോണ രോഗികൾക്ക് പ്ളാസ്മാ ട്രാൻസ്ഫ്യൂഷൻ നല്കാൻ സാധിക്കും.
 

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News