കൊറോണ ട്രാക്കിംഗ് ആപ്പിൻ്റെ കോൺട്രാക്ട് പ്രൈവറ്റ് സെക്ടറിലേയ്ക്ക്... സാധാരണ ടെണ്ടർ നടപടിക്രമങ്ങൾ ഒഴിവാക്കി ഡീലുകൾ തീരുമാനിക്കുന്നു. കോവിഡ് കാലത്ത് എൻഎച്ച്എസ് കരാറുകൾ സ്വകാര്യ മേഖലയിലേയ്ക്കെന്ന് ഗാർഡിയൻ ന്യൂസിൻ്റെ വെളിപ്പെടുത്തൽ
കൊറോണ മൂലമുള്ള എൻഎച്ച്എസിലെ പ്രതിസന്ധി ഘട്ടത്തിൽ നിരവധി കരാറുകൾ പ്രൈവറ്റ് സെക്ടറിലേയ്ക്ക് നൽകപ്പെടുന്നതായി ഗാർഡിയൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. കൊറോണ ട്രാക്കിംഗ് ആൻഡ് ട്രെയിസിംഗ് ആപ്പിൻ്റെ കോൺട്രാക്ട് ലഭിക്കാൻ സാധ്യത സെർകോ എന്ന കമ്പനിക്കാണ്. 15,000 കോൾ ഹാൻഡ്ലേഴ്സിനെ സപ്ളൈ ചെയ്യാനാണ് കരാർ. ഡോക്ടർമാരും കാമ്പയിൻ ഗ്രൂപ്പുകളും എം പിമാരും ഇതിനെതിരെ വിമർശനമുയർത്തിക്കഴിഞ്ഞു. സ്റ്റേറ്റ് ഹെൽത്ത് കെയറിനെ തകർത്ത് പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വത്തെ നിരീക്ഷിക്കുന്നതിനുള്ള കടമ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് ആശാസ്യമല്ലെന്നും ഇവർ പറയുന്നു. സാധാരണ ടെണ്ടർ നടപടിക്രമങ്ങൾ ഒഴിവാക്കി ഡീലുകൾ സ്വകാര്യ കമ്പനികൾക്ക് നല്കാൻ മിനിസ്റ്റർമാർക്ക് പ്രത്യേക അധികാരം നിലവിൽ നല്കിയിട്ടുണ്ട്.
ഡെലോയിറ്റ്, കെപിഎംജി, സെർകോ, സോഡെക്‌സോ, മിറ്റി, ബൂട്ട്സ്, യുഎസ് ഡാറ്റാ മൈനിംഗ് ഗ്രൂപ്പ് പാലാൻറിർ എന്നിവയ്ക്ക് കോവിഡ്- 19 ഡ്രൈവ് ഇൻ ടെസ്റ്റ് സെൻററുകൾ, പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റിൻ്റെ പർച്ചേസ്, നൈറ്റിംഗേൽ ഹോസ്പിറ്റലിൻ്റെ നിർമ്മാണം എന്നിവയുടെ കരാറുകളിൽ പങ്കാളിത്തം ലഭിച്ചു. സ്വന്തമായി പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റിൻ്റുകളോ വെൻ്റിലേറ്ററുകളോ വാങ്ങരുതെന്ന് നിർദ്ദേശം നല്കുന്ന ലെറ്റർ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് അയച്ചതായും ഗാർഡിൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.