പ്രൊഫസർ 'ലോക്ക് ഡൗൺ' രാജിവച്ചു. കൊറോണ വ്യാപനം തടയാൻ ബ്രിട്ടണിൽ സോഷ്യൽ ഡിസ്റ്റൻസിംഗിന് നടപ്പാക്കാൻ ഗവൺമെൻ്റിനെ ഉപദേശിച്ച അഡ്വൈസർ നിയന്ത്രണം ലംഘിച്ചതിൻ്റെ പേരിൽ സ്ഥാനമൊഴിഞ്ഞു
കൊറോണ വ്യാപനം തടയാൻ ബ്രിട്ടണിൽ സോഷ്യൽ ഡിസ്റ്റൻസിംഗിന് നടപ്പാക്കാൻ ഗവൺമെൻ്റിനെ ഉപദേശിച്ച അഡ്വൈസർ നിയന്ത്രണം ലംഘിച്ചതിൻ്റെ പേരിൽ രാജിവച്ചു. പ്രൊഫ. നീൽ ഫെർഗൂസനാണ് ലോക്ക് ഡൗൺ റൂൾ പാലിക്കാത്തതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞത്. ഇദ്ദേഹം ലോക്ക് ഡൗൺ കാര്യത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ പ്രധാന ഉപദേശകനായിരുന്നു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട മോഡലിംഗിൻ്റെ അടിസ്ഥാനത്തിൽ, സോഷ്യൽ ഡിസ്റ്റൻസിംഗ് നടപ്പാക്കിയില്ലെങ്കിൽ 250,000 പേരോളം മരിക്കുമെന്ന് നീൽ ഫെർഗൂസൺ ബോറിസിനെ സയൻറിഫിക് മോഡലിംഗ് വഴി ബോധ്യപ്പെടുത്തിയിരുന്നു. ഇതിൻ്റെ പിൻബലത്തിലാണ് യുകെയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അതിനാൽ തന്നെ പ്രൊഫസർ 'ലോക്ക് ഡൗൺ' എന്ന പേരും ഇദ്ദേഹത്തിനുണ്ട്.
പ്രൊഫ. നീൽ ഫെർഗൂസൻ്റെ വീട്ടിൽ ലോക്ക് ഡൗൺ സമയത്ത് ഒരാൾ രണ്ടു തവണ സന്ദർശനം നടത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സയൻ്റിഫിക് അഡ് വൈസറി ഗ്രൂപ്പ് ഫോർ എമർജൻസിയിൽ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. തനിക്കും കൊറോണ ബാധിച്ചിരുന്നെന്നും ഐസൊലേഷനിലായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചത് തീർച്ചയായും തെറ്റു തന്നെയെന്ന് നീൽ ഫെർഗൂസൺ ക്ഷമാപണവും നടത്തി.
ലോകത്തെ തന്നെ ഡിസീസ് മോഡല്ലേഴ്സിൽ പ്രമുഖനാണ് പ്രൊഫ. നീൽ ഫെർഗൂസൺ. ഗ്ലോബൽ ഇൻഫെക്ഷിയസ് ഡിസീസ് അനാലിസിസിൻ്റെ ഡയറക്ടറാണ് അദ്ദേഹം.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS