Sunday, 24 November 2024

കൊറോണ എത്രമാത്രം ബാധിക്കുമെന്നത് `വൈറൽ ലോഡ്` അനുസരിച്ച്. കോവിഡ് രോഗികളിൽ നിന്ന് നേരിട്ട് ഇൻഫെക്ഷൻ ലഭിച്ചാൽ ഗുരുതരമായ അവസ്ഥ ഉണ്ടാവാം

കൊറോണ വൈറസിൻ്റെ കൂടിയ ഡോസ് ലഭിക്കുന്നവർക്ക് രോഗം മൂലം ഗുരുതരമായ രോഗാവസ്ഥയുണ്ടാകാമെന്ന് യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോൾ പ്രഫസർ ലൂസി യാർഡ്ലി വ്യക്തമാക്കി. ഓരോരുത്തർക്കും ലഭിക്കുന്ന വൈറൽ ലോഡിൻ്റെ കണക്കനുസരിച്ചായിരിക്കും പ്രത്യാഘാതങ്ങളും നിർണയിക്കപ്പെടുന്നത്. കോവിഡ് രോഗികളിൽ നിന്ന് നേരിട്ട് ഇൻഫെക്ഷൻ ലഭിച്ചാൽ ഗുരുതരമായ അവസ്ഥ ഉണ്ടാവാം. കൊറോണ രോഗിയായ ഒരാൾ ചുമയ്ക്കുമ്പോൾ അതുമായി നേരിട്ട് സമ്പർക്കത്തിൽ വന്നാൽ കൂടുതൽ വൈറസുകൾ ശരീരത്തിൽ പ്രവേശിക്കും. ഇങ്ങനെ വൈറൽ ലോഡ് കൂടിയാൽ ഇൻഫെക്ഷനേൽക്കുന്ന വ്യക്തിക്ക് തുടക്കത്തിൽ തന്നെ തീവ്രത കൂടിയ പ്രതികരണമാകും ശരീരത്തിൽ നിന്ന് ഉണ്ടാകുന്നത്. ഇതുമൂലം ഇമ്യൂൺ സിസ്റ്റം അമിതമായി പ്രതിരോധിക്കുകയും ഓവർലോഡായ അവസ്ഥയിൽ എത്തുകയും ചെയ്യാം. ഒരാൾ ഡോർ ഹാൻഡിലിൽ സ്പർശിക്കുമ്പോൾ ലഭിക്കുന്ന വൈറസ് ഇൻഫെക്ഷൻ തീവ്രത കുറഞ്ഞതായിരിക്കും. ആയതിനാൽ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങളിൽ ഇത് അവസാനിക്കും.

ഹോസ്പിറ്റലുകളിലും കെയർ ഹോമുകളിലും കൊറോണ രോഗികളെ ചികിത്സിക്കുകയും അവരുമായി അടുത്ത സമ്പർക്കത്തിൽ വരുകയും ചെയ്യുന്നവർക്ക് കൊറോണ ഇൻഫെക്ഷൻ ഗുരുതരമായി ബാധിക്കുന്നത് വൈറൽ ലോഡാണ് കാരണമാമെന്നും അതുമൂലമാണ് നിരവധി ഫ്രണ്ട് ലൈൻ വർക്കേഴ്സ് രോഗബാധ മൂലം മരണമടഞ്ഞതെന്നും SAGE പാനൽ സയൻ്റിസ്റ്റായ ലൂസി യാർഡ്ലി പറയുന്നു. ലോക്ക് ഡൗൺ എക്സിറ്റ് സ്ട്രാറ്റജി പ്ളാൻ ചെയ്യുമ്പോൾ ഇക്കാര്യം ഗൗരവകരമായി പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Other News