Thursday, 26 December 2024

ലണ്ടൻ ഹീത്രു എയർപോർട്ടിൽ കൊറോണ രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ കണ്ടെത്താൻ ടെമ്പറേച്ചർ സ്ക്രീനിംഗ് ടെക്നോളജി നടപ്പാക്കുന്നു

ടെമ്പറേച്ചർ സ്ക്രീനിംഗ് ടെക്നോളജി വഴി യാത്രക്കാരിലെ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്താനുള്ള പദ്ധതി ലണ്ടൻ ഹീത്രു എയർപോർട്ടിൽ നടപ്പാക്കുന്നു. തെർമ്മൽ സ്ക്രീനിംഗിലൂടെ ശരീരോഷ്മാവ് കൂടിയവരെ മോണിട്ടർ ചെയ്യാൻ ഇതിലൂടെ കഴിയും. ഇതിൻ്റെ ട്രയലിനുശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ടെർമിനൽ 2 ലെ ഇമിഗ്രേഷൻ ഹാളിൽ ഇത് നടപ്പാക്കും. ടെർമിനലൂടെ നീങ്ങുന്ന യാത്രക്കാരെ ഈ ടെക്നോളജി ഉപയോഗിച്ച് നിരീക്ഷിക്കും. ട്രയൽ വിജയകരമായാൽ എയർപോർട്ടിലെ ഡിപ്പാർച്ചർ, കണക്ഷൻ ഏരിയകളിലേയ്ക്കും വ്യാപിപ്പിക്കും.

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് എയർപോർട്ടുകളിൽ യാത്രക്കാർ വളരെ കുറവാണ്. ബ്രിട്ടീഷ് എയർവെയ്സും വിർജിനും ആയിരക്കണക്കിന് സ്റ്റാഫുകളെ ഇതുമൂലം ലേ ഓഫ് ചെയ്തു. യാത്രക്കാരിൽ ആത്മവിശ്വാസവും സുരക്ഷിത ബോധവും വളർത്തി ഏയർ ട്രാവൽ പഴയ നിലയിലേക്ക് എത്തിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് സ്ക്രീനിംഗ് ടെക്നോളജി നടപ്പാക്കുന്നത്. അൾട്രാവയലറ്റ് ടെക്നോളജി ഉപയോഗിച്ച് സെക്യൂരിറ്റി ചെക്കിലെ ട്രേകൾ സാനിറ്റൈസ് ചെയ്യുക, പേഴ്സൺ ടു പേഴ്സൺ കോണ്ടാക്ട് കുറയ്ക്കുന്നതിനുള്ള ക്രമീകരങ്ങൾ ഏർപ്പെടുത്തുക എന്നിവയും പരിഗണിക്കുന്നുണ്ട്. ബ്രിട്ടീഷ് ഇക്കോണമിയിൽ ഏവിയേഷൻ ഇൻഡസ്ട്രിയ്ക്ക് പ്രമുഖ സ്ഥാനമാണുള്ളതെന്നും സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കാൻ ഏവിയേഷൻ ഇൻഡസ്ട്രി പുനരുജ്ജീവിപ്പിക്കണമെന്നും ഹീത്രു ഏയർപോർട്ട് ചീഫ് ജോൺ ഹോളണ്ട് - കെയ് പറഞ്ഞു.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News