Monday, 23 December 2024

ഹൈഡ്രോക്സിക്ളോറോക്വിൻ ഡ്രഗിൻ്റെ ഡിമാൻഡനനുസരിച്ച് ഉൽപ്പാദനം നടത്താൻ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല. യുകെയിൽ നിർമ്മാണം തുടങ്ങുകയാണെന്ന് ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനി

കൊറോണ വൈറസിനെതിരായി പരീക്ഷണാടിസ്ഥാനത്തിൽ നല്കുന്ന ഹൈഡ്രോക്സിക്ളോറോക്വിൻ ഡ്രഗിൻ്റെ ഡിമാൻഡനനുസരിച്ച് ഉൽപ്പാദനം നടത്താൻ ഇന്ത്യയ്ക്ക് സാധിക്കാത്ത സാഹചര്യത്തിൽ യുകെയിൽ നിർമ്മാണം തുടങ്ങുകയാണെന്ന് ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനി അറിയിച്ചു. അക്കോർഡ് ഹെൽത്ത് കെയറാണ് ഡ്രഗിൻ്റെ നിർമ്മാണത്തിനാവശ്യമായ 50 ടൺ കെമിക്കലുകൾ ഡുറമിലെ ഫാക്ടറിയിലേയ്ക്ക് ഇറക്കുമതി ചെയ്ത കാര്യം സ്ഥിരീകരിച്ചത്. ഇവ ഉപയോഗിച്ച് 60 മില്യൺ ടാബ് ലറ്റുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയും. ഇത് 2 മില്യൺ പേഷ്യൻ്റുകൾക്ക് ചികിത്സിക്കാനായി പ്രയോജനപ്പെടും.

നിലവിൽ ഇന്ത്യയാണ് ഹൈഡ്രോക്സിക്ളോറോക്വിൻ ഉൽപ്പാദനത്തിൽ ലോകത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. എന്നാൽ അഭൂതപൂർവമായ ഡിമാൻഡ് അനുസരിച്ച് ഡ്രഗ് സപ്ളൈ ചെയ്യാൻ ഇന്ത്യയ്ക്ക് കഴിയുന്നില്ല. ഇന്ത്യയും ചൈനയുമാണ് ഹൈഡ്രോക്സിക്ളോറോക്വിൻ്റെ 70 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത്. വെൻ്റിലേറ്ററുകളിൽ കഴിയുന്ന പേഷ്യൻറുകൾക്ക് നൽകുന്ന സെഡേറ്റീവ് ഡ്രഗുകളും ആവശ്യത്തിന് ലഭ്യമല്ലെന്ന് ബ്രിട്ടണിലെ ഫാർമസികളും ഹോസ്പിറ്റലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News